കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരെ ലൈംഗിക അതിക്രമ പരാതി നൽകിയ യുവതിയെ മർദിച്ചെന്ന കേസിൽ പ്രതികളായ അഭിഭാഷകർ കേസ് റദ്ദാക്കാൻ ഹൈകോടതിയിൽ ഹരജി നൽകി. ജോസ് ചെരുവിൽ, അലക്സ് എം. സ്കറിയ, മുൻ പബ്ലിക് പ്രോസിക്യൂട്ടർ കുറ്റ്യാനി സുധീർ എന്നിവരാണ് കോടതിയെ സമീപിച്ചത്.
എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസുമായി ബന്ധപ്പെട്ട ചർച്ചക്ക് ജോസ് ചെരുവിലിന്‍റെ ഓഫിസിലെത്തിയ പരാതിക്കാരിയായ യുവതിയെ മർദിച്ചെന്ന കേസിലാണ് മൂവരും ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനും പ്രതിയായത്. വഞ്ചിയൂർ പൊലീസ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത് നിയമ വിരുദ്ധവും മനഃപൂർവവുമാണെന്ന് ഹരജിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.