എൽദോസ്​ ഇന്ന്‌ അന്വേഷണ ഉദ്യോഗസ്ഥന്​ മുന്നിൽ ഹാജരാകും

തി​രു​വ​ന​ന്ത​പു​രം: ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ പ്ര​തി​സ്ഥാ​ന​ത്തു​ള്ള എ​ൽ​ദോ​സ്‌ കു​ന്ന​പ്പി​ള്ളി എം.​എ​ൽ.​എ ശ​നി​യാ​ഴ്‌​ച രാ​വി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‌ മു​ന്നി​ൽ ഹാ​ജ​രാ​കും. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ അ​നു​വ​ദി​ച്ച​പ്പോ​ൾ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ല ക്രൈം​ബ്രാ​ഞ്ച്‌ അ​സി. ക​മീ​ഷ​ണ​ർ ബി. ​അ​നി​ൽ​കു​മാ​ർ മു​മ്പാ​കെ ശ​നി​യാ​ഴ്‌​ച രാ​വി​ലെ ഒ​മ്പ​തി​ന്‌ ഹാ​ജ​രാ​കാ​ൻ തി​രു​വ​ന​ന്ത​പു​രം ഏ​ഴാം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്‌ കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

മു​ൻ​കൂ​ർ ജാ​മ്യം ല​ഭി​ച്ച​തോ​ടെ എ​ൽ​ദോ​സ്‌ കു​ന്ന​പ്പി​ള്ളി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മൂ​വാ​റ്റു​പു​ഴ​യി​ലെ വീ​ട്ടി​ലെ​ത്തി. പ​രാ​തി​ക്കാ​രി​യു​മാ​യു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ തെ​ളി​വെ​ടു​പ്പ്​ ന​ട​പ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ തു​ട​രു​ക​യാ​ണ്. എ​ൽ​ദോ​സി​ന്​ ജാ​മ്യം ല​ഭി​ച്ച​തി​നെ​തി​രെ ഹൈ​കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നും പ​രാ​തി​ക്കാ​രി​യും നീ​ക്കം ആ​രം​ഭി​ച്ചു.

അ​തി​നി​ടെ ത​ന്റെ പേ​ര്‌ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പേ​ട്ട പൊ​ലീ​സ്‌ കേ​സെ​ടു​ത്തു. തെ​ളി​വു​ക​ൾ സ​ഹി​ത​മാ​ണ്​ സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ​ക്ക്​ പ​രാ​തി ന​ൽ​കി​യ​ത്.

Tags:    
News Summary - Eldos Kunnappilly will appear before the investigating officer today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.