ന്യൂഡൽഹി: നിയമസഭ ഉപതെരഞ്ഞെടുപ്പുകൾക്ക് ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ ്പോൾ മുൻ സംസ്ഥാന പ്രസിഡൻറും മിസോറം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരൻ പുറത്ത്. അതേസമയം, കഴിഞ്ഞ നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച കെ. സുരേന്ദ്രൻ കോ ന്നിയിൽ സ്ഥാനാർഥിയായി.
മഞ്ചേശ്വരത്ത് രവീശ തന്ത്രിയും എറണാകുളത്ത് സി. രാജഗ ോപാലും അരൂരിൽ അഡ്വ. കെ.പി. പ്രകാശ് ബാബുവുമാണ് സ്ഥാനാർഥികൾ. വട്ടിയൂർകാവിൽ മണ്ഡ ലം മുതൽ സംസ്ഥാനതലം വരെയുള്ള കമ്മിറ്റികൾ നിർദേശിച്ച കുമ്മനത്തിെൻറ പേര് വെട്ടിയാണ് ജില്ല നേതാവായ എസ്. സുരേഷിനെ സ്ഥാനാർഥിയാക്കിയത്. കുമ്മനെത്ത വെട്ടിയതിനു പിന്നിൽ എതിർചേരിയാണെന്ന് ആേരാപണമുണ്ട്.
കോന്നി: കെ. സുരേന്ദ്രൻ
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി. മുൻ യുവമോർച്ച സംസ്ഥാന അധ്യക്ഷൻ. പത്തനംതിട്ടയിൽനിന്ന് പാർലമെൻറിലേക്ക് മത്സരിച്ചിരുന്നു. നിയമസഭയിലേക്ക് മഞ്ചേശ്വരത്തുനിന്ന് കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപ്പെട്ടു.
വട്ടിയൂർകാവ്: എസ്. സുരേഷ്
ബി.െജ.പി തിരുവനന്തപുരം ജില്ല പ്രസിഡൻറ്. 2011 ൽ പാറശ്ശാലയിൽ മത്സരിച്ചിരുന്നു. എ.ബി.വി.പി സംസ്ഥാന സെക്രട്ടറി, ജില്ല ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
അരൂർ: അഡ്വ. കെ.പി. പ്രകാശ്ബാബു
യുവമോര്‍ച്ച സംസ്ഥാന പ്രസിഡൻറ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സ്ഥാനാർഥിയായിരുന്നു. അഭിഭാഷകൻ.
എറണാകുളം: സി.ജി. രാജഗോപാൽ
ബി.ജെ.പി മണ്ഡലം പ്രസിഡൻറ്. 2011ലും ബി.ജെ.പി സ്ഥാനാർഥിയായിരുന്നു.
യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി, വി.എച്ച്.പി പ്രാന്ത സമ്പർക്ക പ്രമുഖ് എന്നീ നിലകളിലും പ്രവർത്തിച്ചു.
മഞ്ചേശ്വരം: രവീശതന്ത്രി കുണ്ടാർ
ഹിന്ദുെഎക്യവേദി മുൻ സംസ്ഥാന വൈസ് പ്രസിഡൻറും ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗവും. കഴിഞ്ഞ ലോക്സഭാ തെരെഞടുപ്പിൽ കാസർകോട് മത്സരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.