തിരുവനന്തപുരം: അഞ്ച് നിയസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ 47 സ്ഥാനാർഥികൾ നാമ നിർദേശപത്രിക സമർപ്പിച്ചു. ഏറ്റവും കൂടുതൽ പത്രികകൾ മഞ്ചേശ്വരത്താണ് -13 പത്രികകൾ. എറണാകുളത്ത്-11. വട്ടിയൂർക്കാവ് -10, അരൂർ -ആറ്, കോന്നി -ഏഴ് എന്നിങ്ങനെയാണ് മറ്റ് മണ്ഡലങ്ങളിൽ ലഭിച്ച പത്രികകൾ. സൂക്ഷ്മപരിശോധന ചൊവ്വാഴ്ച നടക്കും. മിക്ക മണ്ഡലങ്ങളിലും പ്രധാന സ്ഥാനാർഥികൾക്കൊപ്പം ഡമ്മികളും പത്രിക നൽകിയിട്ടുണ്ട്. ഒക്ടോബർ മൂന്ന് വരെ പത്രിക പിൻവലിക്കാം.
മുന്നണികളുടെ സ്ഥാനാർഥികളിൽ ഒരാളൊഴികെ എല്ലാവരും അവസാനദിനമായ തിങ്കളാഴ്ചയാണ് പത്രിക സമർപ്പിച്ചത്. സ്ഥാനാർഥിനിർണയം വൈകിയ സാഹചര്യത്തിലാണ് പത്രികസമർപ്പണവും നീണ്ടത്. നിരവധി സ്ഥാനാർഥികൾക്ക് അപരന്മാരും പ്രത്യക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.