തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടെണ്ണൽ ക്രമീകരണങ്ങൾ പൂർത്തിയായി കഴിഞ്ഞെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടെണ്ണലിനിടെ വോട്ടിങ് മെഷിനിലെ വോട്ടും വിവിപാറ്റും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ വിവിപാറ് റിലെ വോട്ടുകളായിരിക്കും കണക്കിലെടുക്കുകയെന്ന് മീണ അറിയിച്ചു. ഇതിൽ ആശയക്കുഴപ്പത്തിന്‍റെ കാര്യം ഇല്ല. വിവിപാറ്റ് വിധി സ്ഥാനാർഥികൾ അംഗീകരക്കണമെന്നും ടിക്കറാം മീണ പറഞ്ഞു.
വോട്ടെണ്ണൽ വേഗത്തിലാക്കാൻ140 അഡീഷണൽ റിട്ടേണിങ് ഓഫീസർമാരെ കൂടി നിയോഗിച്ചിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം മോക്ക് പോളിങ് നടത്തിയ മെഷീനുകളിൽ ഏഴെണ്ണത്തിലെ ഡാറ്റ നീക്കിയിരുന്നില്ല. ഈ വോട്ടിങ് മെഷീനുകളിലെ മോക് പോളിങ് ഡാറ്റ നീക്കിയ ശേഷം അവസാനം മാത്രമേ എണ്ണൂയെന്നും തെരഞ്ഞെടുപ്പ് ഒാഫീസർ അറിയിച്ചു.
വിവിപാറ്റുകൾ വരെ എണ്ണിത്തീർത്ത് വൈകിട്ട് ഏഴു മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനം നടത്താനാകുമെന്ന് പ്രതീക്ഷയെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. ഫലപ്രഖ്യാപനത്തിന് തിടുക്കം വേണ്ടെന്നും കൃത്യതക്ക് പ്രാധാന്യം നൽകണമെന്നും റിട്ടേണിങ് ഓഫിസർമാർക്ക് പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.