കൊല്ലം: വൈദ്യുതി തകരാർ കാരണം തിരുവനന്തപുരം -എറണാകുളം പാതയിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കൊല്ലത്തിനും ശാസ്താ ംകോട്ടക്കും ഇടയിൽ 25 കെ.വി ലൈനിൽ വൈകീട്ട് മൂന്നോടെയാണ് വൈദ്യുതി തകരാർ ഉണ്ടായത്. ഇതോടെ ഐലൻറ് എക്സ്പ്രസ് ശാസ്താം കോട്ടയിൽ നിർത്തിയിട്ടു. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്താനൊരുങ്ങവെയാണ് തകരാർ സംഭവിച്ചത്. ഇതോടെ പിന്നാലെ വന്ന ട്രെയിനുകൾ പെരിനാട് മുതൽ തെക്കോട്ടുള്ള വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു.
വൈകുന്നേരം നാലോടെ െറയിൽവേ സാങ്കേതിക വിദഗ്ധരെത്തി തകരാർ പരിഹരിച്ചശേഷമാണ് ഐലൻഡ് എക്സ്പ്രസ് യാത്ര തുടർന്നത്. വൈകീട്ട് നാലിന് കൊല്ലത്തെത്തിയ ചെെന്നെ മെയിലും മണിക്കൂറോളം പിടിച്ചിട്ടു. പിന്നീടുള്ള ഷാലിമാർ, കൊച്ചുവേളി, വഞ്ചിനാട്, ഇൻറർസിറ്റി തുടങ്ങി ട്രെയിനുകളും മയ്യനാട്, പരവൂർ, വർക്കല, കടയ്ക്കാവൂർ, ചിറയിൻകീഴ്, കഴക്കൂട്ടം സ്റ്റേഷനുകളിൽ പിടിച്ചിട്ടു. ചെെന്നെ മെയിൽ കൊല്ലത്തുനിന്ന് ഡീസൽ എൻജിൻ ഘടിപ്പിച്ചാണ് ശാസ്താംകോട്ട സ്റ്റേഷനിലെത്തിച്ചത്.
3.55നും നാലിനുമിടയിൽ പുറപ്പെടേണ്ട ചെെന്നെ മെയിൽ 5.50നാണ് കൊല്ലത്തുനിന്ന് പുറപ്പെട്ടത്. മറ്റൊരു പാസഞ്ചർ ട്രെയിനും കടത്തിവിട്ടു. വൈദ്യുതി ലൈനിൽ തകരാർ കണ്ടെത്തിയതിനെതുടർന്ന് സിംഗിൾ ലൈൻ സംവിധാനം ഏർപ്പെടുത്തി. 56366 നമ്പർ പുനലൂർ ഗുരുവായൂർ പാസഞ്ചർ ട്രെയിനും 66310 നമ്പർ കൊല്ലം എറണാകുളം മെമു ട്രെയിനും റദ്ദുചെയ്തു. രാത്രി ഒമ്പതരയോടെയാണ് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.