വയനാട്ടിൽ കാട്ടാന വനപാലകനെ കൊന്നു

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തിൽ വനപാലകൻ മരിച്ചു. തോൽപെട്ടി വന്യജീവി സങ്കേതത്തിലെ താത്കാലിക വനംവാച്ചർ ബാ വലി തുറവൂർ കോളനിയിലെ കെഞ്ചനാണ് (46) മരിച്ചത്. ഞായറാഴ്ച രാത്രി എട്ടോടെ ഉൾവനത്തിലെ ആൻറിപോച്ചിങ് ക്യാമ്പിന് സമീപത്തു വച്ചാണ് കെഞ്ചന് നേരെ ആനയുടെ ആക്രമണമുണ്ടായത്.

കെഞ്ചനും ഭാര്യ സീതയും മറ്റൊരു വനം വാച്ചറും ആൻറിപോച്ചിങ് ക്യാമ്പിലേക്ക് നടന്നു പോകുന്നതിനിടയിൽ കാട്ടാനയുടെ മുന്നിലകപ്പെടുകയായിരുന്നു. മൂവരും ചിതറിയോടിയെങ്കിലും കെഞ്ചൻ ആനയുടെ മുന്നിലകപ്പെട്ടു.

അസി. വൈൽഡ് ലൈഫ് വാർഡൻ പി. സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം രാത്രി 10.30- ഓടെ കെഞ്ചനെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Tags:    
News Summary - elephant attack death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.