ആറളം ഫാമിൽ ആദിവാസി വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു

കേളകം: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയിൽ വയോധിക കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടു. ആറളം ഫാം 13 ബ്ലോക്കിലെ ദേവു കര്യാത്തൻ (70) ആണ് കൊല്ലപ്പെട്ടത്. ഷെഡിൽ കിടന്നുറങ്ങുകയായിരുന്ന ദേവുവിനെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നു .ആറളം ഫാം ബ്ലോക്ക് 13-ലെ അൻപത്തിയഞ്ചിലാണ് നാടിനെ നടുക്കിയ സംഭവം.

പ്ലാസ്റ്റിക് കൂരയിൽ കിടന്നുറങ്ങിയ ദേവുവിനെ കുടിൽ തകർത്താണ് കാട്ടാന കൊന്നത്. കൂടെയുണ്ടായിരുന്ന ദേവുവിന്റെ മകൾ സുമ, മക്കളായ വിജി, വിജേഷ് എന്നിവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. നാലു വയസ്സുകാരി വിജി മോൾക്ക് പരിക്കേറ്റു. തിങ്കളാഴ്ച്ച അർധരാത്രിക്ക് ശേഷമാണ് സംഭവം. ദേവു സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

ആറളം ആദിവാസി മേഖലയിൽ കാട്ടാന അക്രമത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ആളാണ് ദേവു. കാട്ടാന അക്രമം തടയാൻ നടപടി എടുക്കാത്ത വനപാലകർക്കെതിരെ വ്യാപക പ്രതിഷേധമുണ്ട്. ദേവുവിൻെറ മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ആറളത്തെത്തിച്ച് സംസ്കരിക്കും.

വൃദ്ധയെ കാട്ടാന കുത്തിക്കൊന്ന സംഭവത്തിൽ പ്രതിഷേധിച്ച് വാസി ക്ഷേമസമിതിയുടെ നേതൃത്യത്തിൽ ആറളം വന്യജീവി സങ്കേതം ആസ്ഥാനം ഉപരോധിക്കുന്നു.


വനം വകുപ്പിനെതിരെ വ്യാപക പ്രതിഷേധം
കാട്ടാന ആദിവാസി വൃദ്ധയെ കൊലപ്പെടുത്തിയ സംഭവത്തിൽ വനംവകുപ്പി​​​െൻറ നടപടികളിൽ പ്രതിഷേധിച്ച് ആദിവാസി ക്ഷേമസമിതി പ്രവർത്തകർ ആറളം വന്യജീവി സങ്കേതത്തി​​​െൻറ വളയഞ്ചാൽ ഓഫീസ് ഉപരോധിച്ചു. അക്രമം ഭയന്ന് ഓഫീസ് പൂട്ടി വനപാലകർ രക്ഷപ്പെട്ടു. കാട്ടാന അക്രമം ഉണ്ടായ സ്ഥലത്ത് വനം വകുപ്പി​​​െൻറ ഉന്നത ഉദ്യോഗസ്ഥർ എത്താതെ ദേവുവി​​​െൻറ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കില്ലന്നും സൂചനയുണ്ട്.

Tags:    
News Summary - Elephant attack-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.