ഉത്സവത്തിന് കൊണ്ടുവന്ന ആനയുടെ അടിയേറ്റ് രണ്ടാം പാപ്പാൻ മരിച്ചു

പറവൂർ: ഉത്സവത്തിന് എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആനയുടെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് രണ്ടാം പാപ്പാൻ മരിച്ചു.കോട്ടയം തിരുവാർപ്പ് കിളിരൂർ നോർത്ത് കളരി പറമ്പിൽ ചന്ദ്രന്റെ മകൻ ബിനുകുമാറാണ് (32) മരിച്ചത്.കെ.ബി.ഗണേഷ് കുമാർ എം എൽ എ യുടെ കീഴൂട്ട് വിശ്വനാഥൻ എന്ന ആനയാണ് ഇടഞ്ഞത് .കുളിപ്പിക്കാൻ കൊണ്ടു പോകും വഴി പ്രതീക്ഷിതമായി  ബിനുകുമാറിന് നേരെ തിരിഞ്ഞ ആനയുടെ തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് തെറ്റിച്ച് വീണ് ബിനുകുമാറിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ 7.40നാണ് സംഭവം. ഉടനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചു. ഇയാൾ പകരക്കാരനായി എത്തിയതാണെന്നും പറയുന്നു. മൂന്നു മാസമേ ആയിട്ടുള്ളുവത്രെ പാപ്പാൻ പണി തുടങ്ങിയിട്ട്.

പുത്തൻവേലിക്കര കുരുന്നിലായ്ക്കൽ ക്ഷേത്രോത്സവത്തിന് എഴുന്നള്ളിക്കാൻ കൊണ്ടുവന്ന എഴ് ആനകളിൽ ഒന്നായിരുന്നു കീഴൂട്ട് വിശ്വനാഥൻ എന്ന ആന .ഉത്സവ കമ്മിറ്റിക്കാർ ബുക്ക് ചെയ്തിരുന്ന ആനകളിൽ ഈ ആന ഇല്ലായിരുന്നു .പകരക്കാരനായി കൊണ്ടുവന്നതാണ് വിശ്വനാഥനെയെന്ന് ഉത്സവ കമ്മിറ്റിക്കാർ പറയുന്നു.അതു കൊണ്ടു തന്നെ സംഭവത്തിൽ ഉത്തരവാദിത്വം അവർ ഏറ്റെടുക്കുന്നില്ല. ഇതേ സമയം ഉത്സവവേളകളിൽ അപകടങ്ങൾ മുൻകൂട്ടി കണ്ട് ഉത്സവ കമ്മിറ്റിക്കാർ എടുക്കേണ്ട ഇൻഷുറൻസ് അടക്കമുള്ള മുൻകരുതലുകൾ അവർ സ്വീകരിച്ചിരുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ആനയെ എഴുന്നള്ളിക്കാൻ വനംവകുപ്പിന്റെ അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തി .ഇതേത്തുടർന്ന്  ഒന്നാം പാപ്പാനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരിച്ച ബിനുകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ആന പോലീസ് കസ്റ്റഡിയിലാണ് .അതേ സമയം ആനയെഴുന്നെള്ളിപ്പിനുള്ള നിയമനുസരണ അനുമതി വാങ്ങിയില്ലെന്ന് കണ്ടെത്തിയതിനാൽ കലക്ടറുടെ നിർദ്ദേശ പ്രകാരം ആനയെ ഉപയോഗിച് കൊണ്ടുള്ള എല്ലാ ചടങ്ങുകളും നിർത്തി വെയ്ക്കാൻ ആവശ്യപ്പെട്ട്  പറവൂർ തഹസിൽദാർ എം.എച്ച്.ഹരീഷ് ക്ഷേത്രം അധികൃതർക്ക് സ്റ്റോപ് മെമ്മോ നൽകി.

Tags:    
News Summary - Elephant attack one dead-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.