കോയമ്പത്തൂർ: കേരള-തമിഴ്നാട് അതിർത്തി പ്രദേശമായ മധുക്കര നവക്കരക്ക് സമീപം ട്രെയിനിടിച്ച് ഗുരുതര പരിക്കേറ്റ കാട്ടുകൊമ്പനെ വിദഗ്ധ ചികിത്സക്ക് ആലാന്തുറക്ക് സമീപം ചാടിവയൽ കുങ്കിയാന ക്യാമ്പിലേക്ക് മാറ്റി. ചൊവ്വാഴ്ച യന്ത്രസഹായത്തോടെ വനം വകുപ്പ് അധികൃതർ ആനയെ ലോറിയിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ച 1.30ന് കടന്നുപോയ തിരുവനന്തപുരം-ചെന്നൈ എക്സ്പ്രസ് ട്രെയിനാണ് ആനയെ ഇടിച്ചു തെറിപ്പിച്ചത്.
`15 വയസ്സ് പ്രായം കണക്കാക്കുന്ന ആനയുടെ തലക്കും ഇടുപ്പിെൻറ ഭാഗത്തുമാണ് പരിക്കേറ്റത്. തമിഴ്നാട് വനം വകുപ്പ് അധികൃതരും മൃഗഡോക്ടർമാരും സ്ഥലത്തെത്തി ചികിത്സ ലഭ്യമാക്കിയിരുന്നു. ആനയുടെ മുൻകാലുകൾ അനങ്ങുന്നുണ്ടെങ്കിലും പിൻകാലുകൾ ചലിപ്പിക്കാനാവുന്നില്ല. ശരീരത്തിെൻറ പിൻഭാഗം മരവിച്ച അവസ്ഥയിലാണ്. ഇടത് കൊമ്പ് പൊട്ടിയിട്ടുണ്ട്. ആനയുടെ ആരോഗ്യനില അത്യന്തം ഗുരുതരമായ സാഹചര്യത്തിലാണ് ചാടിവയൽ ക്യാമ്പിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.