കോഴിക്കോട്: ഇ-പോസ് യന്ത്രത്തിന്റെ തകരാർ മൂലമോ റേഷൻ കടയുടമകളുടെ വീഴ്ച കാരണമോ മുൻഗണന കാർഡുടമകൾക്ക് റേഷൻ ലഭിക്കാതെവരുകയോ പോരായ്മയുണ്ടാവുകയോ ചെയ്താൽ ഭക്ഷ്യഭദ്രത അലവൻസിന് അർഹതയുണ്ടെന്ന് സംസ്ഥാന ഭക്ഷ്യ കമീഷൻ ചെയർമാൻ കെ.വി. മോഹൻകുമാർ അറിയിച്ചു.
ജനങ്ങൾക്ക് ഈ അവകാശത്തെക്കുറിച്ച് കാര്യമായ അറിവില്ല. റേഷൻ വിഹിതത്തിലെ അളവിൽ കുറവുവന്നാലും പരാതി നൽകാം. എ.ഡി.എമ്മിനാണ് പരാതി നൽകേണ്ടത്. ഇതിനകം സംസ്ഥാനത്ത് 21 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.