ചൂരൽമല (വയനാട്): തൊഴിലുറപ്പ് ജോലിക്കിടെയുള്ള വിശ്രമവേളയിലെ സംഭാഷണങ്ങളിലുടലെടുത്ത ആഗ്രഹം സഫലീകരിച്ച് തൊഴിലാളികൾ. മേപ്പാടി ചൂരൽമല പന്ത്രണ്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂട്ടായ്മയാണ് വിനോദയാത്ര സംഘടിപ്പിച്ചത്.
13 പേരടങ്ങുന്ന സ്ത്രീ തൊഴിലാളികളാണ് യാത്ര നടത്തിയത്. ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ ആഘോഷിക്കുവാൻ മറക്കുന്നുവെന്ന തൊഴിലുറപ്പ് ജോലിക്കിടെയുള്ള ചർച്ചയാണ് ജോലിയില്ലാത്ത ദിവസം ഒരു ഏകദിന വിനോദ യാത്രയിലേക്ക് നയിച്ചത്. എൻ ഊര്, ബാണാസുര സാഗർ അണക്കെട്ട്, പൂക്കോട് തടാകം എന്നിവ സന്ദർശിച്ച് ആഹ്ലാദത്തോടെയുള്ള മടക്കത്തിൽ അടുത്ത യാത്രക്കുള്ള പദ്ധതി തയ്യാറാക്കുകയായിരുന്നു അവർ.
സ്വന്തം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായിട്ടു കൂടി ബാണാസുരയും, പൂക്കോടും ആദ്യമായ് സന്ദർശിക്കുന്നവരും കൂട്ടത്തിലുണ്ടായിരുന്നു. ബോട്ട് യാത്ര നടത്തിയും, ഊഞ്ഞാലാടിയും പ്രായം മറന്ന് എല്ലാവരും വിനോദ യാത്ര ആഘോഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.