ആലപ്പുഴ: കെ.ആര്‍. ഗൗരിയമ്മയെക്കുറിച്ച് ഇ.എം.എസ് പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്ന് ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. ബി. ഗോപന്‍. ജീവിതസായാഹ്നത്തില്‍ എത്തിയ ഗൗരിയമ്മ സി.പി.എമ്മിലേക്ക് മടങ്ങണമെന്നും രാഷ്ട്രീയ വിശ്രമത്തിലേക്ക് മാറണമെന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സന്യാസി തുല്യമായ ജീവിതം നയിച്ച ആളാണ് ഇ.എം.എസ്. പാര്‍ട്ടിയില്‍നിന്ന് ഗൗരിയമ്മയെ പുറത്താക്കിയപ്പോള്‍ തങ്ങളെപോലുള്ളവര്‍ ഇ.എം.എസിനെ രൂക്ഷമായി വിമര്‍ശിച്ചത് തെറ്റായെന്ന് ഇപ്പോള്‍ തോന്നുന്നു. കേരളം കാണാത്ത ഒരു മുഖംകൂടി ഗൗരിയമ്മക്കുണ്ട്. പ്രായാധിക്യംമൂലം അവര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ പരിഹാസ്യമാവുകയാണ്. ഗൗരിയമ്മയുടെ ജീവിതത്തില്‍ ശരിയുമുണ്ട്. അവരുടെ ശൈലിയില്‍ തെറ്റുമുണ്ട്. ഇ.എം.എസ് പറഞ്ഞ തന്‍പ്രമാണിത്തം അവര്‍ക്ക് ഇല്ളെന്ന് പറയാന്‍ കഴിയില്ല.
ഒരിക്കല്‍ സി.പി.എമ്മിലേക്ക് മടങ്ങാന്‍ ഗൗരിയമ്മ ആഗ്രഹിച്ചിരുന്നു. എന്നാല്‍, ഉപജാപക സംഘം അത് തടഞ്ഞു. ഗൗരിയമ്മയെ സന്ദര്‍ശിക്കാന്‍ എത്തുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ഈ സംഘം പല കാരണങ്ങള്‍ പറഞ്ഞ് തടയുകയാണ്. ഗൗരിയമ്മയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ട്രസ്റ്റിന്‍െറ പേരിലുള്ള കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയില്‍ കണ്ണുള്ള ചിലരാണ് അവരെ സമൂഹത്തില്‍നിന്ന് അകറ്റിനിര്‍ത്തുന്നതെന്നും ഗോപന്‍ ആരോപിച്ചു.
ജെ.എസ്.എസ് രൂപംകൊള്ളുമ്പോള്‍ ഗൗരിയമ്മക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരില്‍ 95 ശതമാനവും പിരിഞ്ഞുപോയെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ കാട്ടുംപുറം സുധീഷ്, അജി ആലപ്പാട്, ചൂനാട് ജയപ്രസാദ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.