തിരുവനന്തപുരം: കാസർേകാട് ജില്ലയിലെ എൻഡോസൾഫാൻ മേഖലയിൽ കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുന്നില്ലെന്നും ഭക്ഷണത്തിെൻറ ഗ്രാൻറ് തുച്ഛമാണെന്നും ബാലവകാശ കമീഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തി. സർക്കാറിെൻറ ഗുരുതര വീഴ്ചകളാണ് കമീഷൻ അക്കമിട്ട് നിരത്തുന്നത്. ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്ന സെൽ യോഗം ഒമ്പതു മാസമായി കൂടിയിട്ടില്ല. ദുരിതബാധിതരെ കണ്ടെത്താനായി 34 സ്പെഷലിസ്റ്റ്മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചാണ് 5837 പേരുടെ പട്ടിക തയാറാക്കിയത്. അവസാനം മെഡിക്കൽ ക്യാമ്പ് നടത്തിയത് 2013ലാണ്. ദുരിതബാധിതർക്ക് ചികിത്സാ സൗകര്യം ഒരുക്കുന്നതിലും ആനുകൂല്യങ്ങൾക്ക് അർഹരായവരെ പുതുതായി കണ്ടെത്തുന്നതിനും ക്യാമ്പിലൂടെ മാത്രമേ സാധിക്കൂ. അർഹമായ പലരും പട്ടികയിൽ ഉൾപ്പെടാത്ത അവസ്ഥയുണ്ട്. പ്രശ്നങ്ങൽ വീണ്ടും സങ്കീർണമാക്കുന്നതിനും അസംതൃപ്തി പടരുന്നതിനും ഇതു കാരണമായിട്ടുണ്ട്.
അതുപോലെ കുട്ടികളുടെ സ്ഥിതിവിവരക്കണക്ക് സൂക്ഷിക്കുന്നില്ല. വിദ്യാഭ്യാസം ഉൾപ്പെടെ വിവിധ സേവനങ്ങൾ അവർക്ക് ലഭിക്കുന്നുണ്ടോയെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല. പ്രശ്നബാധിതമായി അഞ്ച് പഞ്ചായത്തുകളിൽ നിലവിൽ ബഡ്സ് സ്കൂളുകളില്ല. ബഡ്സ് സ്കൂളുകൾ സ്ഥാപിച്ചിടത്ത് ആവശ്യമായ സ്ഥലവും മറ്റു സൗകര്യങ്ങളുമില്ല. പെരിയ ഗ്രാമത്തിലെ ബഡ്സ് സ്കൂളുകളുടെ ഭൗതിക സാഹചര്യം ഒട്ടും അനുയോജ്യമല്ല. 115 കുട്ടികളെ സ്കൂളിൽ ചേർത്തെങ്കിലും 55പേർ മാത്രമേ സ്ഥിരമായി എത്തുന്നുള്ളൂ. പൊതുവായ കരിക്കുലം ബഡ്സ് സ്കൂളുകൾക്കില്ല. മൂളിയാർ ഗ്രാമപഞ്ചായത്തിലെ ‘തണൽ’ ബഡ്സ് സ്കൂളിൽ 81 പേർ ചേർന്നെങ്കിലും 40 പേരാണ് സ്ഥിരമായി ക്ലാസിൽ എത്തുന്നത്.
കാറഡുക്കയിലെ സ്നേഹ ബഡ്സ് സ്കൂളിൽ ഫിസിയോ തെറപ്പിസ്റ്റിെൻറ സേവനം ലഭിക്കുന്നില്ല. കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ ഒരു ഫിസിയോ തെറപ്പിസ്റ്റ് മാത്രം. ആറു മാസമായി സ്പീച്ച് തെറപ്പിസ്റ്റ് ഇവിടെ എത്തുന്നില്ല. മെഡിക്കൽ ഓഫിസർ ഇവിടേക്ക് തിരിഞ്ഞുനേക്കിയിട്ടും കാലമേെറയായി. ജില്ലയിലാകെയുള്ളത് ഒരു സ്പീച്ച് തെറപ്പിസ്റ്റ്. ഒക്യുപേഷണൽ തെറപ്പി ജില്ലയിലൊരിടത്തുമില്ല. ആകെ രണ്ട് സൈക്യാട്രിസ്റ്റുകളുടെ സേവനമാണ് ലഭിക്കുന്നത്. പ്രഥമിക ആരോഗ്യകേന്ദ്രങ്ങളെ കമ്യൂണിറ്റി ആരോഗ്യ കേന്ദ്രങ്ങളായി ഉയർത്തിയെങ്കിലും അനുവദിച്ച തസ്തികകളിൽ നിയമനം നടത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.