എൻഡോസൾഫാൻ ദുരിതബാധിതർക്ക് നഷ്​ടപരിഹാരം നൽകാൻ ൈട്രബ്യൂണൽ രൂപവത്​കരിക്കണം

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതർക്കും മരണമടഞ്ഞവരുടെ ആശ്രിതർക്കും അർഹമായ നഷ്ടപരിഹാരം നൽകാൻ പ്രത്യേക ൈട്രബ്യൂണൽ രൂപവത്കരിക്കണമെന്ന് സംസ്ഥാന ബാലാവകാശ  കമീഷൻ നിർേദശിച്ചു. ഇതിന് ആവശ്യമെങ്കിൽ നിയമനിർമാണം നടത്തണം. പ്രത്യേക ൈട്രബ്യൂണൽ രൂപവത്കരിക്കുന്നതിൽ സാങ്കേതിക- നിയമ തടസ്സമുണ്ടെങ്കിൽ ഏതെങ്കിലും കോടതിക്ക് ൈട്രബ്യൂണലിനുള്ള അധികാരം  നൽകാൻ നടപടിയെടുക്കണം. എൻഡോസൾഫാൻ ദുരിതബാധിതരായ കുട്ടികളുടെ   പ്രശ്നങ്ങളെക്കുറിച്ച് കമീഷൻ സർക്കാറിന് നൽകിയ റിപ്പോർട്ടിലാണ് ഇൗ നിർേദശങ്ങൾ. കാസർകോട് ജില്ലയിലെ ബഡ്സ് സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ, ദുരിതബാധിതരുടെ ഭവനങ്ങൾ എന്നിവ സന്ദർശിച്ച് നടത്തിയ തെളിവെടുപ്പിനുശേഷമാണ് റിപ്പോർട്ട് തയാറാക്കിയത്. ദുരിതബാധിതരുടെ അന്തസ്സിനും വ്യക്തിത്വത്തിനും കോട്ടം വരുത്തുന്ന തരത്തിൽ അവരെ സമരത്തിലോ പ്രതിഷേധക്കൂട്ടായ്മയിലോ പങ്കെടുപ്പിക്കരുതെന്നും നിർേദശമുണ്ട്. ശിപാർശകളിൽ സ്വീകരിച്ച നടപടി റിപ്പോർട്ട് രണ്ടുമാസത്തിനകം നൽകാനും ആവശ്യെപ്പട്ടു. 

എൻഡോസൾഫാൻ എന്ന വിഷവസ്തു മനുഷ്യരിലും മറ്റ് ജീവജാലങ്ങളിലും സൃഷ്ടിക്കുന്നതും ഭാവിയിൽ സൃഷ്ടിക്കാവുന്നതുമായ പ്രശ്നങ്ങളെക്കുറിച്ച് എപ്പിഡമോളജിക്കൽ പഠനം നടത്തണം. അനുബന്ധ രോഗാവസ്ഥകളെ എങ്ങനെ പ്രതിരോധിക്കാമെന്നതും പഠനവിധേയമാക്കണം. ഇതിന് ആവശ്യമായ സംവിധാനങ്ങൾ കാസർകോട് കേന്ദ്രീകരിച്ച് ഒരുക്കണം. ദുരിതബാധിതരുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കൾക്കും പരിചരിക്കുന്നവർക്കും ആശുപത്രികളിലെ ക്യൂ സമ്പ്രദായം ഒഴിവാക്കണം. ഇത് എല്ലാ സർക്കാർ-സ്വകാര്യ ആശുപത്രികളെയും എം-പാനൽഡ് ആശുപത്രികളെയും അറിയിക്കുകയും അവർ നിർേദശം പാലിക്കുെന്നന്ന് ഉറപ്പുവരുത്തുകയും വേണം.  

കമ്യൂണിറ്റി ഹെൽത്ത് സ​െൻററുകളിൽ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തണം. കമ്യൂണിറ്റി ഹെൽത്ത് സ​െൻററുകളിലും ജില്ല-താലൂക്ക് ആശുപത്രികളിലും ഫിസിയോ തെറപ്പി, സ്പീച് തെറപ്പി സംവിധാനങ്ങൾ ഉറപ്പുവരുത്തണം. സൗജന്യമായി മരുന്നുനൽകുന്നത് മുടങ്ങരുത്.  ഫിസിയോതെറപ്പി നൽകുന്ന ജീവനക്കാർക്ക് ആവശ്യമായ പരിശീലനവും ഉപകരണങ്ങളും നൽകണം. ആശുപത്രികളിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരെ നിയമിക്കണം.  കൂടുതൽ ബഡ്സ് സ്കൂളുകൾ ആവശ്യമെങ്കിൽ ആരംഭിക്കണം.  അധ്യാപകർക്കും ജീവനക്കാർക്കും ജില്ലയിൽതന്നെ വിദഗ്ധ പരിശീലനം നൽകണം. സ്കൂളിലെ കുട്ടികൾക്ക് ഭക്ഷണ ഗ്രാൻറ് അടിയന്തരമായി വർധിപ്പിക്കണം. സ്കൂളുകൾക്ക് ഓരോ ജീപ്പ് അനുവദിക്കണം. ഇതിന് പ്രത്യേകഫണ്ട് ബജറ്റിൽ വകയിരുത്തണമെന്നും റിപ്പോർട്ട് നിർേദശിക്കുന്നു.

Tags:    
News Summary - endosulfan victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.