മരിച്ച ഓംകാർ

എൻജിനീയറിങ് വിദ്യാർഥി കുളത്തിൽ കുഴഞ്ഞുവീണ് മരിച്ചു

അങ്കമാലി: കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തിയ എയർക്രാഫ്റ്റ് എൻജിനീയറിങ് വിദ്യാർഥി കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. മുംബൈ ഈസ്റ്റ് മലാഡ്, റാണി സാത്മാർഗ് സിതാറാം കാങ്കിൻറെ മകൻ ഓംകാറാണ് (23) മരിച്ചത്.

നെടുമ്പാശ്ശേരി 'എയർ വർക്സ് ഇന്ത്യ'യിലെ എയർക്രാഫ്റ്റിങ് എൻജിനീയറിങ് വിദ്യാർഥിയാണ് ഓംകാർ. ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ കൂട്ടുകാർക്കൊപ്പം നെടുമ്പാശ്ശേരി മേയ്ക്കാട് കൊങ്ങോത്ര ഭാഗത്തെ 30 അടിയോളം ആഴമുള്ള എരയറ്റംകുളത്തിൽ കുളിക്കാനെത്തിയതായിരുന്നു. ഓംകാർ കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞ് വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നുവത്രെ.

കരയിലുള്ള കൂട്ടുകാർ അപകടം കണ്ട് ഒച്ചവെച്ചതോടെ നാട്ടുകാരെത്തി തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് അങ്കമാലി അഗ്നിരക്ഷ സേനയെത്തി ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെടുത്തത്.

ഗൂഗിൾമാപ്പ് നോക്കിയാണ് മൂന്ന് പേരും കുളിക്കാനെത്തിയതത്രെ. മൃതദേഹം അങ്കമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ചെങ്ങമനാട് പൊലീസ് നടപടി സ്വീകരിച്ചു.


Tags:    
News Summary - Engineering student dies after drowning in pond

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.