തിരുവനന്തപുരം: എ.ഐ.സി.ടി.ഇയുടെ മാതൃക പാഠ്യപദ്ധതിക്കനുസൃതമായി സംസ്ഥാനത്തെ എൻജിനീയറിങ് കോഴ്സുകളുടെ സിലബസ് അടുത്ത അധ്യയനവര്‍ഷം പരിഷ്കരിക്കുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീല്‍. എയ്ഡഡ്/സ്വാശ്രയ എൻജിനീയറിങ്, ആർക്കിടെക്ചര്‍, എം.ബി.എ, എം.സി.എ കോളജുകളിലെ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. ബി.ടെക്കിന് അടുത്തവർഷം മുതൽ ഒാരോ വിഷയത്തിനും ജയിക്കാനുള്ള മാർക്ക് 40 ശതമാനമാക്കും.
നിലവിൽ 45 ശതമാനമാണ്. എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാലയുടെ പരീക്ഷ നടത്തിപ്പും മൂല്യനിര്‍ണയവും പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എൻജിനീയറിങ് പ്രവേശന പരീക്ഷ കലണ്ടര്‍ ഫലപ്രഖ്യാപനം നേരത്തേയാക്കുന്നരീതിയിൽ പരിഷ്കരിക്കും. മലയാളികള്‍ കൂടുതലുള്ള വിദേശരാജ്യങ്ങളിൽ നാലോ അഞ്ചോ എന്‍ട്രന്‍സ് പരീക്ഷകേന്ദ്രം ആരംഭിക്കും.
നൂതന കോഴ്സിന് താൽപര്യം പ്രകടിപ്പിക്കുന്ന സൗകര്യങ്ങളുള്ള സ്ഥാപനങ്ങളെ പരിഗണിക്കും. സാേങ്കതിക സർവകലാശാലയിൽ കോളജുകൾക്ക് സ്ഥിരം അഫിലിയേഷൻ നൽകുന്നത് പരിഗണിക്കും. സ്ഥിരം അഫിലിയേഷന് നടപടി ലഘൂകരിക്കും. സാേങ്കതിക സർവകലാശാല ചട്ടങ്ങൾ (സ്റ്റാറ്റ്യൂട്ട്) ഉടൻ രൂപവത്കരിക്കും. നാക്, എൻ.ബി.എ അക്രഡിറ്റേഷൻ നേടിയ കോളജുകളും നിർദിഷ്ട സ്റ്റേറ്റ് അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ സെൻററിെൻറ (സാക്) അംഗീകാരം നേടണം.
എൻ.െഎ.ആർ.എഫ് മാതൃകയിൽ ഒാൺലൈൻ അപേക്ഷ രീതിയായിരിക്കും സാക് അക്രഡിറ്റേഷന് അവലംബിക്കുക. ജനുവരി ഒന്ന് മുതൽ സാക് അക്രഡിറ്റേഷന് അപേക്ഷിക്കാം.
ഉത്തരക്കടലാസ് മൂല്യനിർണയത്തിന് സ്വാശ്രയകോളജ് അധ്യാപകരെക്കൂടി പങ്കാളികളാക്കും. മൂല്യനിര്‍ണയം സംബന്ധിച്ച് സാേങ്കതിക സർവകലാശാല വിദ്യാര്‍ഥികളുടെ പരാതി പരിഹരിക്കും. മൂല്യനിര്‍ണയത്തില്‍ വീഴ്ചവരുത്തുന്ന അധ്യാപകര്‍ക്ക് എര്‍പ്പെടുത്തിയ പിഴ 5000 രൂപയില്‍നിന്ന് 25000 ആക്കി. രണ്ടാമതും വീഴ്ചവരുത്തിയാല്‍ കോളജുകളില്‍ പഠിപ്പിക്കാനാവില്ല. പിഎച്ച്.ഡി യോഗ്യതയുള്ള സ്ഥിരം പ്രിന്‍സിപ്പല്‍മാരെ നിയമിക്കണം. എം.ടെക് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂവെന്നും മന്ത്രി നിർദേശിച്ചു.
ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.