ഇംഗ്ലീഷ് അധ്യാപക നിയമനം: ദിവസവേതനാടിസ്ഥാനത്തിൽ നടത്താൻ മന്ത്രിസഭായോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്‌ഡഡ് സ്കൂളുകളിൽ 2024-2025 അധ്യയന വർഷത്തിൽ ഇംഗ്ലീഷ് വിഷയത്തിന് പീരീഡ് അടിസ്ഥാനത്തിൽ തസ്തിക നിർണയം നടത്തി ആവശ്യമായി വരുന്ന അധിക എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികകൾ, താൽക്കാലികമായി സൃഷ്ടിച്ച് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മന്ത്രിസഭായോഗം അനുമതി നൽകി

സർക്കാർ സ്കൂളുകളിൽ ഈ അധിക തസ്തികകളിൽ തസ്തികനഷ്ടം വരുന്ന എച്ച്.എസ്.ടി ഇംഗ്ലീഷ് അധ്യാപകരെ ക്രമീകരിച്ച ശേഷം ബാക്കിയുള്ള തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. എയ്‌ഡഡ് സ്കൂളുകളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് അധികതസ്തികകളിൽ അതേ മാനേജ്മെന്റ്റിൽ തസ്തികനഷ്ടം വന്ന് പുറത്തുപോയവരെയും ചട്ടപ്രകാരമുള്ള അവകാശികളെയും കെ.ഇ.ആർ അധ്യായം XXI ചട്ടം ഏഴ്(രണ്ട്) പ്രകാരം മറ്റ് സ്കൂളുകളിലെ സംരക്ഷിതാധ്യാപകരെയും പുനർ വിന്യസിച്ചതിനു ശേഷം മാത്രം ബാക്കിയുള്ളവയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നൽകും.

യു.പി ക്ലാസ് അനുവദിക്കും

വയനാട് ജില്ലയിൽ യു.പി.വിഭാഗം ഇല്ലാതെ പ്രവർത്തിച്ചു വരുന്ന ജി.എച്ച്.എസ്. അതിരാറ്റുകുന്ന്, ജി.എച്ച്.എസ്. വാളവയൽ, ജി.എച്ച്.എസ്. പുളിഞ്ഞാൽ എന്നീ മൂന്ന് സ്കൂളുകളിൽ 2024-25 വർഷത്തിൽ അഞ്ചാം ക്ലാസും തുടർ വർഷങ്ങളിൽ ആറ്, ഏഴ് ക്ലാസുകളും ആരംഭിക്കുന്നതിന് അനുമതി നൽകി. സംരക്ഷിത അധ്യാപകർ /എസ്.എസ്.കെ. വോളന്‍റിയർമാർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തി ബ്രിഡ്‌ജ്‌ കോഴ്‌സ്‌ എന്ന നിലയിലാണിത്.

Tags:    
News Summary - English Teacher Appointment: Cabinet meeting to make appointment on daily wage post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.