പരിസ്ഥിതി ലോല പ്രദേശ പരിധി കുറച്ചതിൽ വിശദീകരണവുമായി ഇ.പി ജയരാജൻ

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശത്തിന്‍റെ പരിധി ഒരു കിലോമീറ്ററാക്കി കുറച്ചത്, കേന്ദ്ര വിജ്ഞാപനം കാലാഹരണപ ്പെട്ടതിനാലാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. വന്യജീവി സങ്കേതങ്ങളുടെയും ദേശീയ ഉദ്യാനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതി ലോലപ്രദേശമാക്കിയ കേന്ദ്ര വിജ്ഞാപനം 2018 ൽ കാലഹരണപെട്ടിരുന്നു. ഇതിനാലാണ് സംസ്ഥാനം പരിധി പുനര്‍നിര്‍ണയിച്ചതെന്ന്​ മന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

2018 പ്രളയത്തിന് ശേഷം 147 ഖനന ലൈസൻസ് കൊടുത്തിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

Tags:    
News Summary - Environmental area relaxation- EP Jayarajan at Assembly - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.