തിരുവനന്തപുരം: നവമാധ്യമങ്ങൾ വന്നതോടെ എന്തും പറയാമെന്നും ചെയ്യാമെന്നുമുള്ള അവസ്ഥയാണെന്ന് മന്ത്രി ഇ.പി. ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെതിരെ നല്ല രീതിയിൽ ജാഗ്രത മാധ്യമങ്ങളിൽനിന്നടക്കം ഉണ്ടാകണം. രമേശ് ചെന്നിത്തലയും ചില സാമൂഹിക വിരുദ്ധൻമാരും നടത്തുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്തിന് തിരിച്ചടിയാകും. ജനങ്ങളെ സൈബർ കുറ്റങ്ങൾ ചെയ്യാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും പ്രേരിപ്പിക്കുകയാണ്.
മുഖ്യമന്ത്രിയുടേതടക്കം ചിത്രങ്ങളിൽ കൃത്രിമത്വം നടത്തി പ്രചരിക്കുകയാണ് പലരും. അദ്ദേഹത്തിനും കുടുംബമുണ്ടെന്ന് മനസ്സിലാക്കണം. കുറെകൂടി മാന്യമായി പ്രവർത്തിക്കാൻ ശ്രമിക്കണം. എന്ത് മരണക്കളി കളിച്ചാലും നാശം യു.ഡി.എഫിനും ബി.ജെ.പിക്കും മാത്രമാണ്.
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ആവശ്യപ്പെട്ടാൽ മാത്രമാണ് സർക്കാറിന് അന്വേഷണം നടത്താൻ കഴിയുകയെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. അവർ ആവശ്യപ്പെടുേമ്പാൾ സഹായം നൽകുകയാണ് ചെയ്യുന്നത്. നല്ലരീതിയിൽ സഹായം ലഭിച്ചുവെന്ന് അവർ പറയുകയും ചെയ്തു. കേരള പൊലീസും ഇക്കാര്യത്തിൽ ജാഗ്രത പാലിച്ചിട്ടുണ്ട്.
പലരും അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ്. അന്വേഷണം പലരുടെയും അടുത്തേക്ക് എത്തും. അതുകൊണ്ടാണ് ചിലരെല്ലാം വെപ്രാളം കാണിക്കുന്നത്. കേസിലെ പ്രതി സന്ദീപ് നായർക്ക് ബി.ജെ.പിയമായി ബന്ധമുണ്ടെന്നും മന്ത്രി പറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.