വീണ്ടും പ്രശംസ; രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് കുഞ്ഞാലിക്കുട്ടിയെന്ന് ഇ.പി ജയരാജൻ

കണ്ണൂര്‍: മു​സ്‌​ലിം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ വീ​ണ്ടും പ്ര​ശം​സി​ച്ച് എ​ൽ​.ഡി​.എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. കു​ഞ്ഞാ​ലി​ക്കു​ട്ടി രാ​ഷ്ട്രീ​യ ന​യ​ത​ന്ത്ര​ജ്ഞ​ത​യു​ടെ കിങ് മേ​ക്ക​റാ​ണെ​ന്നാ​ണ് ജ​യ​രാ​ജ​ന്‍റെ പ്ര​ശം​സ. ലീ​ഗി​നെ എ​ൽ​.ഡി​.എ​ഫ് മു​ന്ന​ണി​യി​ലേ​ക്ക് ക്ഷ​ണി​ച്ച ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നുവെന്നും ജയരാജൻ പറഞ്ഞു.

എൽ.ഡി.എഫ്. കൺവീനറായതിനു പിന്നാലെ മുസ്‌ലിം ലീഗിനെ മുൻനിർത്തി ഇ.പി. ജയരാജൻ രാഷ്ട്രീയചർച്ച സജീവമാക്കിയിരുന്നു. ലീഗിന് എല്‍.ഡി.എഫിലേക്ക് വരണമെന്നുണ്ടെങ്കില്‍ അവര്‍ വരട്ടേ, ബാക്കി കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നായിരുന്നു ഇ.പി ജയരാജന്റെ ആദ്യത്തെ പ്രതികരണം.

മുന്നണി വിപുലീകരണം എൽ.ഡി.എഫിന്‍റെ അജണ്ടയിലുണ്ട്. കേരളത്തിൽ ഇടതുപക്ഷജനാധിപത്യമുന്നണി കൂടുതൽ ശക്തിപ്പെടുമെന്നും അതൊരു മനുഷ്യമഹാപ്രവാഹമായി മാറുമെന്നും ഇ.പി ജയരാജൻ പറഞ്ഞു.

രാഷ്ട്രീയ നയതന്ത്രജ്ഞതയുടെ കിങ് മേക്കറാണ് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസിനെ തള്ളിപ്പറഞ്ഞ് മുസ്‌ലിം ലീഗ് വന്നാൽ മുന്നണിപ്രവേശം അപ്പോൾ ആലോചിക്കാം. എൽ.ഡി.എഫിന്‍റെ കവാടങ്ങൾ അടക്കില്ല. മുന്നണി ശക്തിപ്പെടുകയാണ്. മുന്നണി വിപുലീകരണം എൽ.ഡി.എഫ് നയമാണ്. ലീഗ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുന്നണിയുടെ നിലപാടില്‍ ലീഗിന് കടുത്ത അസംതൃപ്തി ഉണ്ട്. അത് പ്രകടിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നുമുണ്ടെന്നും ഇ.പി ജയരാജൻ നേരത്തേ പറഞ്ഞിരുന്നു.

Tags:    
News Summary - EP Jayarajan says Kunhalikutty is the king maker of political diplomacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.