തിരുവനന്തപുരം: ``നിങ്ങൾക്ക് വാർത്തകൾ മെനയാം.. ഞാനും എന്റെ പാർട്ടിയും സഖാക്കളും ഇവിടെയൊക്കെ തന്നെ കാണും'' എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ മന്ത്രി വി. ശിവൻകുട്ടിക്കൊപ്പമുള്ള ഫോട്ടോക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ച് വാക്കുകളാണിത്. കഴിഞ്ഞ കുറച്ച നാളായി ജയരാജൻ പൊതുപരിപാടികളിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ
അവധിയിലാണെന്നും അനിശ്ചിത കാല അവധിയിൽ പ്രവേശിക്കുമെന്നുമുള്ള പ്രചാരണം ശക്താമായിരുന്നു. നിലവിൽ ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇ.പി ജയരാജൻ അവധിയിൽ കഴിയുന്നത്. എന്നാലിതൊക്കെ മാധ്യമസൃഷ്ടിയാണെന്ന വ്യക്തമാക്കുന്ന തരത്തിലാണ് ജയരാജന്റെ ഫേസ്ബുക്കിലെ കുറിപ്പ്.
എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിലും പിബിയിലേക്ക് പ്രവേശനം കിട്ടാത്തതിലും ഇ.പിക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന. രാജ്ഭവന് മുന്നിൽ ഗവർണർക്കെതിരെ എൽ.ഡി.എഫ് നടത്തിയ സമരത്തിലും ഇ.പി. പങ്കെടുത്തിരുന്നില്ല. ഇത്, വലിയ ചർച്ചയായിരുന്നു. തുടർന്ന്, ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാലാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ഇ.പി. ജയരാജന്റെ വിശദീകരണം. ഉപരോധ സമരത്തില്‍ ഇ പി ജയരാജന്റെ അന്നാന്നിധ്യം വാര്‍ത്തയായതോടെയാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി ഇക്കാര്യം പറഞ്ഞത്. കണ്ണൂരിലെ സി.പി.എമ്മിനകത്തെ വിഭാഗീയതയാണിതിനു പിന്നിലെന്ന് പ്രചാരണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.