കൊച്ചി: യു.ഡി.എഫിന് ഉറച്ച അടിത്തറയുണ്ടായിരുന്ന എറണാകുളം ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിെൻറ തിളക്കം കെടുത്തിയത് വിമതരും പാർട്ടിയിലെ അനൈക്യവുമെന്ന് കോൺഗ്രസ് ജില്ല നേതൃത്വത്തിെൻറ പ്രാഥമിക വിലയിരുത്തൽ. കെ.പി.സി.സി അധ്യക്ഷനടക്കമുള്ളവരുടെ അനവസരത്തിലുള്ള പ്രസ്താവനകളും പക്വതയില്ലാത്ത സമീപനങ്ങളും തിരിച്ചടിയായെന്ന അഭിപ്രായവും ജില്ലയിലെ മുതിർന്ന നേതാക്കൾക്കുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ഡി.സി.സി അധ്യക്ഷനടക്കം താക്കോൽ സ്ഥാനങ്ങളിൽ ഇളക്കിപ്രതിഷ്ഠയുണ്ടാകുമെന്നാണ് സൂചന.
കുറച്ചുകൂടി മികച്ച വിജയമാണ് ജില്ലയിൽ യു.ഡി.എഫ് പ്രതീക്ഷിച്ചത്. ഗ്രാമപഞ്ചായത്തിലും നഗരസഭകളിലും ചെറിയ നേട്ടമുണ്ടാക്കാനായെങ്കിലും കോർപറേഷൻ ഭരണം നഷ്ടപ്പെട്ടത് മുന്നണിക്ക് ആഘാതമായി. ട്വൻറി20, വി ഫോർ കൊച്ചി തുടങ്ങിയവയുടെ സാന്നിധ്യത്തിനൊപ്പം നൂറിലധികം വിമതരും കോൺഗ്രസിലെ ഗ്രൂപ്പുപോരും സീറ്റുകൾ നഷ്ടപ്പെടാനിടയാക്കി. പിറവം, കൂത്താട്ടുകുളം നഗരസഭകൾ നഷ്ടമായത് നിസ്സാര വോട്ടിനാണ്. ഗ്രൂപ്പുതർക്കങ്ങളും ഐ ഗ്രൂപ്പിനുള്ളിലെ പടലപ്പിണക്കങ്ങളുമായിരുന്നു ഇവിടെ വില്ലൻ. സ്ഥാനാർഥി നിർണയം വൈകിയതടക്കം പ്രശ്നങ്ങളാണ് കോതമംഗലം നഗരസഭ നഷ്ടമാക്കിയത്.
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പല പഞ്ചായത്തിലും തർക്കമുണ്ടായിരുന്നു. ഇത് തൃപ്തികരമായി പരിഹരിക്കുന്നതിൽ നേതൃത്വം പരാജയെപ്പട്ടു. ചിലയിടത്ത് സ്വന്തം സ്ഥാനാർഥികളെ തോൽപിക്കാൻ പ്രവർത്തകർ കച്ചകെട്ടിയിറങ്ങി. ഡിവിഷൻ മാറി മത്സരിച്ചവരെ വോട്ടർമാർ സ്വീകരിക്കാൻ മടിച്ചു.
എളുപ്പത്തിൽ ജയിക്കാവുന്ന പല സീറ്റുകളും സ്ഥാനമോഹികളായ പ്രാദേശിക നേതാക്കളുടെ കുതന്ത്രത്തിൽ നഷ്ടമായി. ചില സംസ്ഥാന നേതാക്കളുടെ നിരുത്തരവാദ പ്രസ്താനവനകൾ പരമ്പരാഗത വോട്ടിൽ വിള്ളലുണ്ടാക്കിയെന്നും വിലയിരുത്തലുണ്ട്.
ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ച് സംഘടന സംവിധാനം ശക്തിപ്പെടുത്തി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാനാണ് തീരുമാനം. ഇതിെൻറ ഭാഗമായി എം.എൽ.എ എന്ന നിലയിലുള്ള പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ഡി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് ടി.െജ. വിനോദിനെ മാറ്റിയേക്കും. ജില്ലയിലെ സംഘടന നേതൃത്വത്തിൽ വേണ്ടത്ര സജീവമല്ലാത്തവരെയും ഒഴിവാക്കാനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.