എറണാകുളത്ത്​ 106 പേർക്ക്​ കൂടി കോവിഡ്​; ഫോർട്ടുകൊച്ചിയിൽ സ്​ഥിതി ഗുരുതരം

കൊച്ചി: എറണാകുളം ജില്ലയിൽ പുതുതായി 106 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. 38 പേർ രോഗമുക്തി നേടി. ഇതിൽ 37 പേർ എറണാകുളം ജില്ലക്കാരും ഒരാൾ ആലപ്പുഴക്കാരിയുമാണ്.

534 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1129 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11216 ആണ്. ഇതിൽ 9326 പേർ വീടുകളിലും, 152 പേർ കോവിഡ് കെയർ സെൻററുകളിലും 1738 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

തിങ്കളാഴ്​ച 174 പേരെ പുതുതായി ആശുപത്രിയിൽ/ എഫ്.എൽ.ടി.സികളിൽ പ്രവേശിപ്പിച്ചു. 70 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1045 ആണ്.

680 സാമ്പിളുകൾ കൂടി പരിശോധക്ക്​ അയച്ചു. ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും സ്വകാര്യ ആശുപത്രികളിൽ നിന്നുമായി 400 സാമ്പിളുകളും പരിശോധനക്കായി ശേഖരിച്ചു.

ജില്ലയിൽ ആലുവ ക്ലസ്​റ്റർ കേന്ദ്രീകരിച്ചായിരുന്നു രോഗവ്യാപനം രൂക്ഷം. എന്നാൽ ആലുവയുടെ പരിസര പ്രദേശങ്ങളിലേക്കും ചെല്ലാനം, ചൂർണിക്കര, ഫോർട്ട്​കൊച്ചി പ്രദേശങ്ങളിലേക്കു​ം രോഗവ്യാപനം രൂക്ഷമാകുന്നത്​ ആശങ്ക സൃഷ്​ടിക്കുന്നുണ്ട്​. 

Tags:    
News Summary - Ernakulam Reports 106 Covid 19 Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.