ഏറ്റുമാനൂർ സ്കൂളിലെ ലൈംഗിക ചൂഷണം; പരാതി പൂഴ്ത്താൻ അധ്യാപകരുടെ ശ്രമം

കോട്ടയം: ഏറ്റുമാനൂര്‍ സ്കൂളിലെ ലൈംഗിക ചൂഷണ പരാതിയിൽ പ്രതിയായ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമം നടത്തി സ്കൂള്‍ അധികൃതര്‍. പരാതി പൂഴ്ത്തിവെക്കാൻ മറ്റ് അധ്യാപകർ ശ്രമിച്ചതായ വിവരമാണ് പുറത്തുവരുന്നത്. പരാതി പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച സ്കൂളിലെ സീനിയര്‍ സൂപ്രണ്ടിനെ പ്രതി അടക്കമുള്ളവര്‍ പൂട്ടിയിടുന്ന ദൃശ്യങ്ങൾ മീഡിയാ വൺ പുറത്തുവിട്ടു. ലൈംഗിക ചൂഷണ പരാതിയിൽ സംഗീതാധ്യാപകനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടികളുടെ പരാതി സ്കൂളിലെ സീനിയർ സൂപ്രണ്ട് പട്ടികജാതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഇതാണ് സ്കൂളിലെ മറ്റ് അധ്യാപകരെ ചൊടിപ്പിച്ചത്.

സ്കൂളിലെ ആദിവാസി വിഭാഗക്കാരായ വിദ്യാർഥികളാണ് സംഗീതാധ്യാപകനെതിരെ പീഡന പരാതി ഉന്നയിച്ചത്. 16 കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഗീതാധ്യാപകൻ ന​​രേ​​ന്ദ്ര​​ബാ​​ബു (51)വി​​നെ​​ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോ​​ക്സോ, പ​​ട്ടി​​ക​​ജാ​​തി പ​​ട്ടി​​ക​​വ​​ർ​​ഗ പീ​​ഡ​​ന നി​​രോ​​ധ​​ന നി​​യ​​മം എ​​ന്നീ വ​​കു​​പ്പു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണ് അറസ്റ്റ്.

കു​​ട്ടി​​ക​​ൾ നേരത്തെ അ​​ധ്യാ​​പി​​ക​​യെയും പ്ര​​ധാനാ​​ധ്യാ​​പ​​ക​​നെ​​യും വി​​വ​​രം ധ​​രി​​പ്പി​​ച്ചിരുന്നു. എ​​ങ്കി​​ലും ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​വാ​​ൻ പ്ര​​ധാനാധ്യാ​​പ​​ക​​ൻ ത​​യാ​​റാ​​യി​​ല്ല. സം​​ഗീ​​താ​​ധ്യാ​​പ​​ക​​ന്‍റെ ശ​​ല്യം രൂ​​ക്ഷ​​മായതോടെ ര​​ക്ഷ​ിതാക്കളെ വി​​വ​​രം ധ​​രി​​പ്പി​​ക്കു​​ക​​യും പട്ടികജാതിക്ഷേമ വകുപ്പിനും കോ​​ട്ട​​യം എസ്.പി​​ക്കും പ​​രാ​​തി ന​​ൽകുകയുമായിരുന്നു.

പരാതി നല്‍കിയ കുട്ടികളെ ഇതിന് ശേഷം മാനസികമായി പീഡിപ്പിക്കാന്‍ മറ്റ് അധ്യാപകര്‍ ശ്രമിച്ചതായി പരാതി ഉയർന്നു. തുടർന്ന് ആദിവാസി വിഭാഗത്തിൽപെട്ട 96 വിദ്യാർഥികള്‍ പഠനം ഉപേക്ഷിച്ച് ഊരുകളിലേക്ക് മടങ്ങി. ഇവരെ തിരികെയെത്തിക്കാൻ ശ്രമം നടന്നെങ്കിലും മുഴുവൻ പേരും തിരിച്ചെത്തിയിട്ടില്ല. ഇടുക്കിയിലെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളിലെ ഊരുകളില്‍ നിന്നുള്ളവരാണ് ഈ വിദ്യാർഥികൾ. ആരോപണ വിധേയരായ നാല് അധ്യാപകരെ സ്ഥലം മാറ്റിയാല്‍ മാത്രമേ സ്‌കൂളിലേക്ക് തിരിച്ചു വരികയുള്ളുവെന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നിലപാട്.

ഏറ്റുമാനൂർ സ്​കൂളിലെ ലൈംഗികാതിക്രമം: മുഖ്യമന്ത്രിക്ക് പരാതി
തിരുവനന്തപുരം: ഏറ്റുമാനൂര്‍ മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്കൂളിലെ കുട്ടികള്‍ക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിൽ നീതിയുക്തമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. ഇരകളുടെ നീതിക്കായി പ്രവര്‍ത്തിക്കുന്നതിനു രൂപം നല്‍കിയ സമിതിയുടെ ഭാരവാഹികളാണ് പരാതി നൽകിയത്. കുറ്റാരോപിതര്‍ക്ക് അനുകൂലമായി സാക്ഷികളെ സ്വാധീനിക്കാനും സമ്മർദത്തിലാക്കാനുമുള്ള സാധ്യത സർക്കാർ തടയണമെന്നു പരാതിയിൽ ആവശ്യപ്പെട്ടു.

ഇരയായ കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും പരാതി പരിഗണിച്ച് ‘പോക്സോ’ നിയമത്തി‍​െൻറ വകുപ്പുകള്‍ ചുമത്തി കേസെടു​െത്തങ്കിലും കുറ്റം ചെയ്ത അധ്യാപകനെ സംരക്ഷിച്ച പ്രധാനാധ്യാപകനും മറ്റു ചില അധ്യാപകരും ജീവനക്കാരും ഇരകളെയും സാക്ഷികളെയും സ്വാധീനിക്കുകയാണ്. പ്രധാനാധ്യാപകൻ‍, സീനിയര്‍ അസിസ്​റ്റൻറ്​, ടീച്ചര്‍മാർ തുടങ്ങിയവരാണ് കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമിച്ചതെന്ന് സമിതി അന്വേഷണത്തിൽ വ്യക്തമായി. ഇവരെ സ്ഥലം മാറ്റാന്‍ എം.ആർ.എസ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനായ കലക്ടറോ ജില്ല വിദ്യാഭ്യാസ വകുപ്പോ തയാറായിട്ടില്ല. ഈ നിലപാട് അന്വേഷണം അട്ടിമറിക്കും. കേസന്വേഷണം അട്ടിമറിക്കപ്പെടാതിരിക്കാന്‍ പ്രതിയാക്കപ്പെട്ട അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചവരെ സ്കൂളില്‍നിന്ന്​ മാറ്റണം.

ആദിവാസി കുട്ടികള്‍ക്ക് സുരക്ഷിതമായി താമസിച്ച്, വിദ്യാഭ്യാസം ചെയ്യാനുള്ള മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്കൂള്‍ എന്ന ആശയം തന്നെ ദുർബലപ്പെടുകയാണ്. മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്കൂളുകളിൽ കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമവും മറ്റു വിവേചനങ്ങളും പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്​തിട്ടുണ്ട്. മോഡല്‍ ​െറസിഡന്‍ഷ്യല്‍ സ്കൂളുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സമഗ്ര വിലയിരുത്തല്‍ നടത്തണമെന്നും സമിതി ഭാരവാഹികളായ എം. ഗീതാനന്ദൻ, അഡ്വ. പി.ഒ. ജോൺ തുടങ്ങിയവർ ആവശ്യപ്പെട്ടു.



Tags:    
News Summary - ettumanur school sexual harassment complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.