തിരുവനന്തപുരം: കോഴിക്കോട് നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക ുവേണ്ടി അധ്യാപകൻ ഹയർ സെക്കൻഡറി പരീക്ഷയെഴുതിയ സംഭവത്തിൽ പൊലീസ് അന്വേഷണത്തി ന് സർക്കാർ ഉത്തരവ്. സംഭവത്തിൽ ഹയർ സെക്കൻഡറി ഡയറക്ടർ സമഗ്ര അന്വേഷണത്തിന് സർക്കാറിലേക്ക് ശിപാർശ സമർപ്പിച്ചിരുന്നു. ഇതിനെതുടർന്നാണ് പൊലീസ് അന്വേഷണതിന് വിടാൻ പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിട്ടത്. ഇതുസംബന്ധിച്ച് ഹയർ സെക്കൻഡറി ഡയറക്ടർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി സമർപ്പിക്കും.
സംഭവത്തിൽ കൂടുതൽപേർക്ക് പങ്കുള്ളതായി ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം സംശയിക്കുന്നു. ഹയർ സെക്കൻഡറി പരീക്ഷാസെക്രട്ടറി ഡോ. വിവേകാനന്ദെൻറ നേതൃത്വത്തിൽ നടത്തി തയാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഡയറക്ടർ സർക്കാറിന് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് പരീക്ഷ എഴുതി നൽകിയ നീലേശ്വരം ഹയർ സെക്കൻഡറിയിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകനും പരീക്ഷയുടെ അഡീഷനൽ ഡെപ്യൂട്ടി ചീഫുമായിരുന്ന നിഷാദ് വി. മുഹമ്മദ്, ചീഫ് സൂപ്രണ്ടും സ്കൂൾ പ്രിൻസിപ്പലുമായ വി. റസിയ, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പി.കെ. ഫൈസൽ എന്നിവരെ വ്യാഴാഴ്ച സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.