തിരുവനന്തപുരം: സംസ്ഥാനത്തെ 250 സ്കൂളുകളെ ലഹരിസംഘങ്ങൾ നോട്ടമിട്ടിരിക്കുന്ന പ്രശ്നബാധിത സ്കൂളുകളാണെന്ന് എക്സൈസ് ഇന്റലിജൻസിന്‍റെ റിപ്പോർട്ട്. ലഹരി ഉപയോഗത്തിന്റെയും ലഹരി സംഘങ്ങളുമായുള്ള സമ്പർക്കത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രശ്നസാധ്യതാ സ്കൂളുകളെ ക്രമപ്പെടുത്തിയത്. ഇതേതുടർന്ന്, ഈ സ്കൂളുകളിൽ ഇടക്കിടെ മിന്നൽ പരിശോധന നടത്താൻ എക്സൈസ് കമ്മിഷണർ നിർദേശം നൽകി.
മിന്നൽ പരിശോധന സ്കൂൾ അധികൃതരെ അറിയിക്കും. എന്നാൽ, ദിവസം, സമയം എന്നിവ അറിയിക്കില്ല. ഈ സ്കൂളുകളുടെ പരിസരങ്ങളിൽ ബൈക്ക് പട്രോളിങ് നടത്തും.
ബസ് കാത്തിരിപ്പുകേന്ദ്രം, ഇന്റർനെറ്റ് കഫേ, ജ്യൂസ് പാർലറുകൾ തുടങ്ങിയ സ്ഥലങ്ങളിലും പട്രോളിങ് ഉണ്ടാകും.
തിരുവനന്തപുരം: 25
കൊല്ലം: 39
പത്തനംതിട്ട: 22
ആലപ്പുഴ: 22
കോട്ടയം: 14
ഇടുക്കി: 18
എറണാകുളം: 13
തൃശൂർ: 28
പാലക്കാട്: 14
മലപ്പുറം: 15
കോഴിക്കോട്: 12
വയനാട്: 11
കണ്ണൂർ: 10
കാസർകോട്: 7
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.