തൃശൂർ: പുതിയ നഴ്സിങ് കോളജുകൾ തുടങ്ങാൻ ഇളവനുവദിക്കാൻ ആരോഗ്യ ശാസ്ത്ര സർവകലാശാല അക്കാദമിക് കൗൺസിൽ യോഗത്തിൽ തീരുമാനം. 200 കിടക്കകളുള്ള ആശുപത്രികൾക്ക് നഴ്സിങ് കോളജ് തുടങ്ങാൻ അനുമതി നൽകാനാണ് തീരുമാനം.
ആഗോളതലത്തിൽ കൂടുതൽ നഴ്സുമാരെ ആവശ്യമായിവരുന്ന സാഹചര്യം പരിഗണിച്ചാണ് നടപടി. പുതിയ തീരുമാനപ്രകാരം സംസ്ഥാനത്ത് നിരവധി കോളജുകൾ പുതുതായി ആരംഭിക്കാൻ സാധിക്കും. നിലവിൽ 300 കിടക്കകളുള്ള ആശുപത്രികൾക്കാണ് നഴ്സിങ് കോളജ് തുടങ്ങാൻ അനുമതിയുള്ളത്.
ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നടപടി സ്വീകരിക്കാൻ മെഡിക്കൽ കോളജുകൾക്ക് നിർദേശം നൽകി. ഒ.പിയിലും അത്യാഹിത വിഭാഗത്തിലും സുരക്ഷ ജീവനക്കാരെ നിയമിക്കുകയും സി.സി.ടി.വി കാമറകർ സ്ഥാപിക്കുകയും ചെയ്യണം. ഇതിന് നടപടി സ്വീകരിക്കാത്ത കോളജുകൾക്ക് അഫിലിയേഷൻ നൽകില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.