കുന്നംകുളം: ഏകാധിപത്യവും അധികാര ദുർവിനിയോഗവും മൂലം കേരളത്തിലെ സർക്കാർ കാലഹരണപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. കേരളപദയാത്രക്ക് കുന്നംകുളത്ത് നൽകിയ സ്വീകരണ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാറിൽ മുഖ്യമന്ത്രിയുടെ മരുമകൻ ഒഴികെ ഒരു മന്ത്രിക്കും വകുപ്പിൽ ഒരു സ്ഥാനവുമില്ലെന്നും മരുമകനും അമ്മായിയപ്പനും മാത്രമാണ് ഭരണം നടത്തുന്നതെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
പൊതുസമ്മേളനം ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയം എന്‍.ഡി.എക്ക് അനുകൂലമായി മാറിക്കൊണ്ടിരിക്കുകയാണെന്നും കേരള ജനത സംസ്ഥാന സര്ക്കാറിനെതിരായെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്കുമാര്‍, ജസ്റ്റിന് ജേക്കബ്, അനീഷ് എയ്യാല്‍, എ. നാഗേഷ്, എ.എന്‍. അനുരാഗ്, നിവേദിത സുബ്രഹ്മണ്യന്, രേണു സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. പദയാത്ര പെരുമ്പിലാവില്‍ സമാപിച്ചു. സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.