തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തുവെന്ന സി.എ.ജി റിപ്പോർട്ട് മുൻനിർത്തിയുള്ള പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി. തനിക്കെതിരെ കള്ളപ്പരാതി ഉയർന്നപ്പോൾ വസ്തുത പോലും പരിശോധിക്കാതെ പിറ്റേന്ന് ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടയാളാണ് പ്രതിപക്ഷ നേതാവ്. ഉത്തരവാദിത്തമോ ഗൗരവമോ ഇല്ലാതെയാണ് അദ്ദേഹം വിവിധ വിഷയങ്ങളിൽ പ്രതികരിക്കുന്നത്.
സി.എ.ജി റിപ്പോർട്ടിന്റെ കാര്യത്തിലെ പ്രതികരണവും സമാനമാണെന്നാണ് കുരുതുന്നത്. 2016-17 മുതൽ 2021-22 സാമ്പത്തിക വർഷം വരെയുള്ള ആരോഗ്യവകുപ്പിന്റെ പെർഫോമൻസ് ഓഡിറ്റാണ് സി.എ.ജി നടത്തിയത്.
കരട് റിപ്പോർട്ടാണ് സർക്കാറിന് അയച്ചുനൽകിയത്. ‘കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിരിക്കാൻ സാധ്യതയുണ്ട്’ എന്ന പരാമർശമാണ് റിപ്പോർട്ടിലുള്ളത്. ഇത് സംബന്ധിച്ച് സർക്കാറിന് കൃത്യമായ മറുപടിയുണ്ട്. അതു രേഖാമൂലംതന്നെ സി.എ.ജിയെ അറിയിക്കും. മറുപടി തയാറാക്കുന്നതിന്റെ ഭാഗമായി കരട് റിപ്പോർട്ടിന്റെ പകർപ്പ് കെ.എം.എസ്.സി.എല്ലിനും ഡി.എച്ച്.എസിനുമടക്കം ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് അയച്ചിട്ടുണ്ട്. സർക്കാർ നൽകുന്ന മറുപടി കൂടി പരിഗണിച്ചാണ് സി.എ.ജി അന്തിമ റിപ്പോർട്ട് തയാറാക്കുക.
കെ.എം.എസ്.സി.എൽ തീപിടിത്തത്തിൽ ഇടക്കാല റിപ്പോർട്ട് മാത്രമാണ് ലഭിച്ചത്. അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.