ഇടുക്കി: ഉപ്പുതറ കണ്ണംപടിയിൽ സരുൺ സജി എന്ന യുവാവിനെ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കള്ളക്കേസെടുത്ത് മർദിച്ച സംഭവത്തിൽ കുറ്റക്കാരായ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ പൊലീസിന് പട്ടികജാതി, പട്ടികഗോത്രവർഗ കമീഷൻ നിർദേശം.
വ്യാഴാഴ്ച കുമളിയിൽ കമീഷൻ സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിലാണ് പട്ടികവർഗ നിയമപ്രകാരം രണ്ടാഴ്ചക്കകം കേസെടുത്ത് റിപ്പോർട്ട് നൽകാൻ കമീഷൻ ചെയർമാൻ ബി.എസ്. മാവേജി ഉത്തരവിട്ടത്. ബുധനാഴ്ച മൂന്നാറിലും വ്യാഴാഴ്ച കുമളിയിലുമായിരുന്നു അദാലത്.
കുമളിയിൽ ആകെ 71 പരാതിയാണ് പരിഗണിച്ചത്. 54 എണ്ണം തീര്‍പ്പാക്കി.17 എണ്ണത്തിൽ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.ആദിവാസി ഭൂമിയുടെ കൈവശരേഖകള്‍, പട്ടയം എന്നിവ ലഭിക്കാനുള്ളത്, വനാവകാശരേഖകള്‍ പ്രകാരമുള്ള അവകാശങ്ങള്‍ കിട്ടാത്തത് തുടങ്ങിയ പ്രശ്നങ്ങളും കമീഷന്‍ പരിഗണിച്ചു. കമീഷന്‍ അംഗം അഡ്വ. സൗമ്യ സോമനും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.