നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തി

ആലപ്പുഴ: എസ്.എഫ്.ഐ മുൻനേതാവ് നിഖിൽ തോമാസിന്റെ വ്യാജ സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തു. കലിംഗ സർവകലാശാലയുടെ പേരിലുള്ള വ്യാജ മാർക്ക് ലിസ്റ്റാണ് നിഖിലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെടുത്തത്. ഒളിവിൽ പോയതിനാൽ നിഖിലിന് വീട്ടിൽ നിന്ന് സർട്ടിഫിക്കറ്റ് മാറ്റാൻ കഴിഞ്ഞിരുന്നില്ല. കേസുമായി ബന്ധപ്പെട്ട ചില സുപ്രധാന തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം.

നേരത്തെ, സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സി.പി.എം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടിരുന്നെങ്കിലും ഒറിജിനൽ സർവകലാശാലയിലാണെന്ന് പറഞ്ഞ് തുല്യത സർട്ടിഫിക്കറ്റാണ് നൽകിയത്. അതേസമയം സർട്ടിഫിക്കറ്റ് തയാറാക്കിയ കൊച്ചിയിലെ ഓറിയോൺ എന്ന സ്ഥാപനത്തിൽ ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും.

സർട്ടിഫിക്കറ്റ് തരപ്പെടുത്താൻ സഹായിച്ച രണ്ടാം പ്രതി അബിൻ രാജിന് നിഖിൽ രണ്ട് ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന്‍റെ ഉറവിടം സംബന്ധിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇപ്പോൾ മാലിയിലുള്ള അബിൻ രാജിനെ നാട്ടിലെത്തിച്ച് വിശദമായി ചോദ്യംചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ശനിയാഴ്ച കോട്ടയം ബസ് സ്റ്റാന്റിൽ കെ.എസ്.ആർ.ടി.സി ബസിൽ വെച്ചാണ് നിഖിൽ തോമസിനെ പിടികൂടുന്നത്. നിഖിലുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും.

Tags:    
News Summary - Fake certificates of Nikhil Thomas found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.