കള്ളനോട്ടടി: ബി.ജെ.പി സഹോദരങ്ങൾക്ക്​ ഒര​ുപോലെ ബന്ധമെന്ന്​ പൊലീസ്​

കൊടുങ്ങല്ലൂർ: സ്വന്തം വീട്​ കേന്ദ്രീകരിച്ച്​ കള്ളനോട്ടടിച്ച സംഭവത്തിൽ ബി.ജെ.പി നേതാക്കളായ സഹോദരങ്ങൾക്ക്​ ഒര​ുപോലെ ബന്ധമെന്ന്​ സൂചന. എന്നാൽ, ശ്രീനാരായണപുരം അഞ്ചാംപരുത്തിയിലെ വീട്ടിൽനിന്ന്​ ​െപാലീസ്​ പിടികൂടിയ ഏരാശ്ശേരി രാഗേഷി​​​െൻറ മൊഴി പ്രകാരം അനിയനും ഒ.ബി.സി​ മോർച്ച കയ്​പമംഗലം മണ്ഡലം സെക്രട്ടറിയുംകൂടിയായ ഏരാശ്ശേരി രാജീവ്​(26) ആണ്​ സംഭവത്തിലെ പ്രധാനി. ഇക്കാര്യം പൊലീസ്​ അന്വേഷിച്ചുവരുന്നതേയുള്ളൂ. ഇതിനിടെ, അറസ്​റ്റിലായ രാഗേഷിനെ കൊടുങ്ങല്ലൂർ ചീഫ്​ ജുഡീഷ്യൽ മജിസ്​ട്രേറ്റ്​ കോടതി റിമാൻഡ്​​ ചെയ്​തു. ഇയാളെ വിശദ അന്വേഷണത്തിനായി പൊലീസ്​ ഉടൻ കസ്​റ്റഡിയിൽ വാങ്ങും. 

കള്ളനോട്ട്​ പ്രിൻറ്​ ചെയ്​ത മുറിയിൽനിന്ന്​ പൊലീസ്​ പിടിച്ചെടുത്ത ലാപ്​ടോപ്​ രാജീവി​​​േൻറതാണെന്നും രാഗേഷ്​ പൊലീസിന്​ മൊഴി നൽകിയിട്ടുണ്ട്​. റെയ്​ഡ്​ നടന്നപ്പോൾ വീട്ടിലില്ലാതിരുന്ന രാജീവ്​ മുങ്ങിയതായാണ്​ സൂചന. സംസ്​ഥാനത്തിന്​ പുറത്തേക്ക്​ കടന്നതായും സംശയിക്കുന്നു. ഇപ്പോൾ ഇയാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ല. റെയ്​ഡ്​ സമയത്ത്​ വീട്ടിൽനിന്ന്​ പ്രമാണങ്ങളും ചെക്കുകളും പിടിച്ചെടുത്ത സാഹചര്യത്തിൽ പ്രതികൾക്കെതിരെ കള്ളനോട്ട്​ പിടികൂടിയ കേസിന്​​ പുറമെ കുബേര കേസും എടുത്തിട്ടുണ്ട്​. റെയ്​ഡ്​ സമയത്ത്​ ഇരുവരുടെയും സുഹൃത്തുക്കളായ ചിലർ വീടി​​​െൻറ പരിസരത്ത്​  ഉണ്ടായിരുന്നതായും പൊലീസിന്​ വിവരം ലഭിച്ചിട്ടുണ്ട്​. ആർഭാടമായി ജീവിച്ചിരുന്ന സഹോദരങ്ങൾ ബി. ജെ.പിയുടെയും യുവമോർച്ചയുടെയും പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുൻപന്തിയിലായിരുന്നു. ഇരുവർക്കും താ​േഴത്തട്ട്​ മുതൽ സംസ്​ഥാനതലം വരെയുള്ള നേതാക്കളുമായും അടുപ്പമുള്ളതായും പറയപ്പെടുന്നു. സംസ്​ഥാനത്തെ പ്രധാന ബി.ജെ.പി നേതാക്കൾക്കൊപ്പം പ്രതി നിൽക്കുന്ന ഫോ​േട്ടാകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. 

അതിനിടെ, ഒരു മാസത്തിന്​ മുമ്പുതന്നെ കള്ളനോട്ടടി സംബന്ധിച്ച്​ പൊലീസിന്​ വിവരം കിട്ടിയതായി സൂചനയുണ്ട്​.  ഒരാഴ്​ച മുമ്പാണ്​  നോട്ടടി തുടങ്ങിയതെന്നാണ്​ പ്രതി പൊലീസിനോട്​ പറഞ്ഞത്​. ചന്തകളിലും ​ലോട്ടറിക്കാർക്കും മറ്റുമാണ്​ നോട്ട്​ നൽകിയതെന്നാണ്​ പറയപ്പെടുന്നത്​. ഇൗയിടെ ഇവർ ദരിദ്രരായ കുട്ടികൾക്ക്​ നടത്തിയ പുസ്​തക വിതരണത്തിൽ പിരിവെടുത്ത പണത്തിന്​ പകരം ​െചലവഴിച്ചത്​ കള്ളനോട്ടാ​െണന്നും സംശയമുണ്ട്. ഇതും പൊലീസ്​ അന്വേഷിക്കും. 



കള്ളനോട്ട്​: അന്വേഷണത്തിന്​ പ്രത്യേകസംഘം
കൊ​ടു​ങ്ങ​ല്ലൂ​രി​ന​ടു​ത്ത്​ ശ്രീ​നാ​രാ​യ​ണ​പു​രം അ​ഞ്ചാം​പ​രു​ത്തി​യി​ൽ ബി.​ജെ.​പി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ വീ​ട്ടി​ൽ നി​ന്ന്​ പു​തി​യ 2,000ത്തി​​​െൻറ​യും, 500 ​െൻ​റ​യും ഉ​ൾ​പ്പെ​ടെ ക​ള്ള​നോ​ട്ടും നോ​ട്ട​ടി​ക്കു​ന്ന പ്രി​ൻ​റ​റും മ​റ്റു സാ​മ​ഗ്രി​ക​ളും പി​ടി​കൂ​ടി​യ കേ​സ്​​ അ​േ​ന്വ​ഷി​ക്കാ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചു. ഇ​രി​ങ്ങാ​ല​ക്ക​ു​ട ഡി​വൈ.​എ​സ്.​പി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന തൃ​ശൂ​ർ ഡി.​സി.​ആ​ർ.​ബി ഡി​വൈ.​എ​സ്.​പി എ​സ്. അ​മ്മി​ണി​ക്കു​ട്ട​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ടീ​മി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സി.​െ​എ പി.​സി.​ബി​ജു​കു​മാ​ർ, മ​തി​ല​കം എ​സ്.​െ​എ മ​നു വി.​നാ​യ​രും അം​ഗ​ങ്ങ​ളാ​യി​രി​ക്കും. കൂ​ടാ​തെ ഡി​വൈ.​എ​സ്.​പി​യു​ടെ​യും, സി.​െ​എ​യു​ടെ​യും സ്​​ക്വാ​ഡി​ൽ​പെ​ട്ട പൊ​ലീ​സു​കാ​രും ഉ​ണ്ടാ​കും.
 

 

Tags:    
News Summary - fake currency issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.