ടിപ്പു സുൽത്താനും അരവിന്ദ് കേജരിവാളും പിന്നെ കൊറോണയും. ഏറ്റവും പുതിയതായി സോഷ്യൽ മീഡിയയിലെ വ്യാജ ഫാക്ടറ ികൾ ഉൽപാദിപ്പിച്ച ചില നുണകൾക്കുപിന്നാലെയാണ് ഇക്കുറി േഫക്ക് കൗണ്ടർ.
1. അരവിന്ദ് കേജരിവാൾ
ഇക്കുറി ഡൽഹി പിടിക്കാൻ പഠിച് ച പണി പതിനെട്ടും പയറ്റിയിട്ടുണ്ട് ബിജെപി. ആം ആദ്മി പാർട്ടി വികസനം ചർച്ചയാക്കിയപ്പോൾ ബി.ജെപിയുടെ ആവനാഴിയിൽ ആ യുധങ്ങൾ പഴയവ തന്നെ. നുണ, മതം, വർഗീയത അങ്ങനെ പോകുന്നു അവ. അരവിന്ദ് കേജരിവാളിനെ ഒരു പീഡനക്കേസിൽ പ്രതി ചേർത്തതാണ് ന ുണബോംബുകളിലെ പ്രധാനപ്പെട്ട ഒന്ന്.
കുറച്ച് പഴയ കഥയാണ്. 1987ലേത്. കാരാഗ്പൂർ െഎ.െഎ.ടിയിൽ പഠിച്ചുകൊണ്ടിരിെക്ക 19 വയസുകാരിയെ പീഡിപ്പിച്ച കേസിൽ കേജരിവാൾ പ്രതിയായിരുന്നു എന്നാണ് കഥ. ‘ദ ടെലഗ്രാഫ്’ പത്രത്തിെൻറ കട്ടിങ് തെളിവായ ി കാട്ടിയാണ് ഈ കഥ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 1987 ജൂൺ 8ന് പ്രസിദ്ധീകരിച്ചതാണെന്നാണ് പത്ര കട്ടി ങ്ങിൽ നിന്ന് മനസ്സിലാകുന്നത്. ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുകയും ചെയ്തു.< br />
വസ്തുത
ബെർലിൻ അഡ്രസിI ഫോഡേ ഡോട്കോം (fodey.com) എന്നൊരു വെബ്സൈറ്റ് ഉണ്ട്. നിങ് ങൾക്കുവേണ്ടി ഏത് വാർത്തകളും ഇവർ പത്രത്തിലേക്ക് പകർത്തും എന്നതാണ് ഇൗ വെബ്സൈറ്റിെൻറ പ്രത്യേകത. ഏത് പത്രമെന് നോ എന്ത് വാർത്തെയെന്നോ ഏത് തീയതിയെന്നോ നിങ്ങൾക്ക് തീരുമാനിക്കാം. അതിൽ ഉണ്ടാക്കിയെടുത്ത വ്യാജ വാർത്താ കട്ടിങ് ആയിരുന്നു അത്. www.fodey.com എന്ന അഡ്രസിലൂെട അത് നിങ്ങൾക്കും പരിശോധിക്കാം.
2. കൊറോണ
ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ട് കൊറോണ വൈറസ് 20ലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. നൂറുകണക്കിനാളുകൾ ഇതിനോടകം മരിച്ചു. ഭയപ്പെടാതെ വൈറസിനേയും അവ പരക്കുന്ന രീതികളെയും മനസിലാക്കി ജാഗ്രതയോടെ പ്രവർത്തിക്കുക എന്നതാണ് കൊറോണയെ ചെറുക്കാനുള്ള ഏറ്റവും നല്ല മാർഗം. പക്ഷേ വൈറസിനേക്കാൾ വേഗതയിലാണ് ഇപ്പോൾ അതിനെക്കുറിച്ചുള്ള വ്യാജ വാർത്തകൾ ലോകമാകെ പരക്കുന്നത്.
കൊറോണ ൈവറസ് സ്ഥിരീകരിച്ച ഉടൻതെന്ന അതേക്കുറിച്ചുള്ള വ്യാജവാർത്തകളും വന്നുതുടങ്ങി. ആദ്യം പുറത്തുവന്നത് ‘കൊറോണ ബാധിച്ച് ചൈനയിൽ ആളുകൾ മരിച്ചുവീഴുന്നു’ എന്നുപറഞ്ഞുകൊണ്ടുള്ള വീഡിയോയാണ്. അതിെൻറ തുടർച്ചയെന്നോണം മറ്റ് വീഡിയോകളും ചിത്രങ്ങളും എത്തിത്തുടങ്ങി. ‘ൈവറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ മാർക്കറ്റ്’ എന്നപേരിൽവന്ന വീഡിയോ ആണ് അതിൽ ഏറെ ഷെയർ ചെയ്യപ്പെട്ടത്. പിന്നാലെ ൈവറസ് ബാധക്കുള്ള കാരണങ്ങളും ഇത് ബാധിക്കാതിരിക്കാൻ ചെയ്യേണ്ട മുൻകരുതലുകളും വ്യാജന്മാർതെന്ന ഉണ്ടാക്കിത്തുടങ്ങി. ‘വെളുത്തുള്ളിവെള്ളം കുടിച്ചാൽ കൊറോണ ബാധിക്കില്ല’ എന്നുതുടങ്ങി ‘ഗോമൂത്രവും ചാണകവുംകൊണ്ട് കൊറോണ ചികിത്സിച്ച് മാറ്റാം’ എന്നുവരെ എത്തി കാര്യങ്ങൾ.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വ്യാജ വിവരങ്ങൾ
-തൊണ്ട നനച്ചുകൊണ്ടേയിരുന്നാൽ കൊറോണ ബാധിക്കില്ലെന്നാണ് ഒരു വിവരം. ഇത് തൊണ്ട നനയാതെ വിഴുങ്ങേണ്ട. തെറ്റാണത്.
-മദ്യപിച്ചാൽ കൊറോണ വൈറസ് നശിച്ചുപോകും എന്നു കേട്ട് ദുശ്ശീലങ്ങളൊന്നും തുടങ്ങേണ്ട. മദ്യപിച്ചാൽ നശിക്കുന്നത് നിങ്ങളുെട കരളായിരിക്കും
-ബംഗളൂരുവിലെ ഹോമിയോ ക്ലിനിക്കിൽ കൊറോണക്ക് ചികിത്സ കണ്ടുപിടിച്ചെന്ന വാർത്തയും തെറ്റാണ്. ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടുേമ്പാൾ അത് മുതലെടുത്ത് പ്രശസ്തരാകാൻ ചിലർ വരും. കൊറോണ വൈറസിന് പ്രത്യേക മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.
-നോൺവെജ് കഴിച്ചാൽ കൊറോണ വരുമെന്ന് പറയുന്നതോ? അതും തെറ്റ്, മൃഗങ്ങളിൽനിന്നാണ് കൊറോണ വൈറസിെൻറ തുടക്കം എങ്കിലും അതിപ്പോൾ മനുഷ്യനിൽനിന്നും മനുഷ്യനിലേക്കാണ് പടരുന്നത്.
മഹാദുരന്തങ്ങൾ കൺമുമ്പിലെത്തുേമ്പാൾപോലും ഒരു കൂസലുമില്ലാതെ വ്യാജവാർത്തകൾ പടച്ചുവിടുന്നവർ ഒന്ന് ഒാർത്താൽ കൊള്ളാം. കഴിഞ്ഞ ദിവസം ചൈനയിൽ സെറിബ്രൽ പാഴ്സി ബാധിച്ച ഒരു 17കാരൻ ആരും തിരിഞ്ഞുനോക്കാനില്ലാതെ പട്ടിണികിടന്ന് മരിച്ചു. അവെൻറ വീട്ടുകാർ കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. ദുരന്തഭീതിയും വ്യാജവാർത്തകൾ തീർത്ത പേടിയും കാരണം ഒരു കുഞ്ഞുപോലുമുണ്ടായില്ല അവന് ഒരുതുള്ളി വെള്ളമെത്തിക്കാൻ.
3. ടിപ്പുസുൽത്താൻ
ഗാന്ധിയേയും നെഹ്രുവിനേയും പോലുള്ള ചരിത്ര പുരുഷന്മാർ ഇന്ന് നിരന്തരം ചർച്ചയാകുന്നുണ്ട്. അപാര മെയ്് വഴക്കത്തോടെ ചരിത്രത്തെ ചിലർ അവർക്കനുകൂലമായി വളച്ചൊടിക്കുന്നുമുണ്ട്. അത്തരത്തിൽ വികലമാക്കപ്പെട്ട ഒരു ചരിത്രമാണ് ഇന്ന് ടിപ്പു സുൽത്താേൻറതായി മാറ്റി എഴുതപ്പെട്ടുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഈയടുത്ത് ഒരു വീഡിയോ വൈറലായി. ഫാദർ ജോസഫ് പുത്തൻ പുരയ്ക്കലിേൻറത്.
ബ്രിട്ടീഷുകാർക്ക് മുന്നിൽ മുട്ട് മടക്കാതെ പൊരുതി മരിച്ച ടിപ്പു സുൽത്താൻ എന്ന രാജാവിനെ കുറിച്ചാണ് നമ്മളൊക്കെ സ്കൂളുകളിൽ പഠിച്ചിരിക്കുന്നത്. ടിപ്പുവിനെ വെറും മതവെറിയൻ മാത്രമാക്കുന്ന ചിത്രീകരണം കർണാടകത്തിൽ നാല് വോട്ടിന് വേണ്ടി ബിജെപി തുടങ്ങി വെച്ചതാണ്. അത് തന്നെയാണ് ഫാദർ ജോസഫ് പുത്തൻ പുരയ്ക്കലിനെ പോലുള്ളവർ ഏറ്റു പിടിക്കുന്നത്. വസ്തുതകളുമായി പുലബന്ധം പോലും ഇല്ലാത്തവ.
ടിപ്പു വോഡയാർ രാജാവിെൻറ സൈന്യാധിപൻ ആയിരുന്നുവെന്നാണ് വിഡിയോയിൽ പറയുന്നത്. ടിപ്പു സൈനാധിപനല്ല, മൈസൂരിെൻറ രാജാവായിരുന്നു. പല രാജാക്കന്മാരെയും പോലെ സ്വന്തം സാമ്രാജ്യം വികസിപ്പിക്കാൻ ശ്രമിച്ചിരുന്ന ടിപ്പു മലബാറിലെത്തുന്നത് പാലക്കാട് രാജാവിെൻറ അഭ്യർത്ഥന പ്രകാരമാണ്. 1799ലെ നാലാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷുകാരോട് പൊരുതിയാണ് ടിപ്പു ജീവൻ വെടിഞ്ഞത്. ആ ടിപ്പുവെങ്ങനെയാണ് 515 വർഷങ്ങൾക്ക് മുൻപ് ക്രിസ്ത്യാനികളെ മതംമാറ്റാനെത്തുന്നത്. വീഡിയോ വിവാദമായതോടെ ഫാദർ ഖേദം പ്രകടിപ്പിച്ചതിനാൽ കൂടുതൽ കീറി മുറിക്കുന്നില്ല. എന്നാൽ ചരിത്ര വസ്തുതകളെ വളച്ചൊടിക്കുന്നത് ചരിത്രത്തെ മാറ്റിയെഴുതാൻ ശ്രമിക്കുന്നവർക്ക് വളം വെച്ച് കൊടുക്കലാണെന്ന് ഓർക്കുന്നത് നല്ലതാണ്.
അഭിമാനിക്കാവുന്ന ഒരു പോയകാലം സ്വന്തമായി പറയാനില്ലാത്തവർ ചരിത്ര സത്യങ്ങളെ മായ്ച്ച് കളയാൻ ശ്രമം നടത്തുന്ന കാലമാണിത്. ചരിത്ര പുസ്തകങ്ങളിൽ സ്വന്തം പേരെഴുതി ചേർക്കാൻ പല വഴികളും തേടുന്നുണ്ട് ഇക്കൂട്ടർ. സ്വന്തം താൽപര്യങ്ങൾക്ക് ഉപയോഗപ്പെടാത്തവരൊക്കെ അവർക്ക് അനഭിമതരാണ്. അത് നെഹ്റു ആയാലും ഗാന്ധി ആയാലും ടിപ്പു ആയാലും അങ്ങനെ തന്നെ. അവർക്ക് വളം വെച്ച് കൊടുക്കുന്നത് അവർ ചെയ്യുന്നതിനോളം തുല്യമായ പാതകം തന്നെയാണെന്ന് പറയാതെ വയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.