എടവണ്ണ (മലപ്പുറം): കള്ളനോട്ട് നൽകി കാളയെ വാങ്ങിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തപ്പിരിയം തുവ്വക്കാട് ബേക്കല കണ്ടിയിലെ കൊളത്തിങ്ങൽ ശരീഫ് (38), ബന്ധു തുവ്വക്കാട് മൊ ട്ടക്കുന്നിലെ ശറഫുദ്ദീൻ (23) എന്നിവരെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്ക് കള്ളനോട്ട് നൽകിയ പൂവ്വത്തിക്കൽ സ്വദേശി അനിൽ ലാലിനായി അന്വേഷണം തുടങ്ങി.
സെപ്റ്റംബർ 25നാണ് ആമയൂർ സ്വദേശി കടവൻ സെയ്തലവിയുടെ കാളയെ 27,500 രൂപക്ക് കച്ചവടമുറപ്പിച്ചത്. അന്ന് 500 രൂപ അഡ്വാൻസ് നൽകി ഇരുവരും മടങ്ങി. രണ്ടുദിവസത്തിനുശേഷം വീണ്ടുമെത്തി 26,000 രൂപ മൂല്യം വരുന്ന 2000െൻറ 13 കള്ളനോട്ടുകളും 500 രൂപയുടെ രണ്ട് യഥാർഥ നോട്ടുകളും നൽകി കാളയെ കൊണ്ടുപോയി. സെയ്തലവി ഇതിൽനിന്ന് കഴിഞ്ഞദിവസം 2000 രൂപയെടുത്ത് സൊസൈറ്റിയിൽനിന്ന് കാലിതീറ്റ വാങ്ങിയപ്പോൾ സംശയം തോന്നിയ സെക്രട്ടറി ബാങ്ക് അധികൃതരെ സമീപിക്കുകയായിരുന്നു. ഇതോടെ കള്ളനോട്ടാെണന്ന് മനസ്സിലായി.
തുടർന്ന് പ്രശ്നത്തിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ഇടപെട്ടു. സംഭവം ഒതുക്കിതീർക്കാൻ ഇരട്ടി പൈസ നൽകാമെന്ന് പറഞ്ഞെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. ഒത്തുതീർപ്പിനെന്ന വ്യാേജന കള്ളനോട്ട് നൽകിയവരെ വിളിച്ചുവരുത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ ശരീഫ് 15 വർഷം വിദേശത്തായിരുന്നു. ഇവർക്ക് സ്വർണമിടപാടിലൂടെയാണ് പൂവ്വത്തിക്കൽ സ്വദേശിയായ അനിൽ ലാൽ കള്ളനോട്ട് നൽകിയതെന്ന് പറയുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.