കട്ടപ്പന: നരിയമ്പാറയിൽ ദലിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി മനു മനോജിനെ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി മനുവിന്‍റെ ബന്ധുക്കൾ. മനുവിന്‍റെ ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പിതാവ് മനോജ് ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും മനോജ് പറഞ്ഞു. മനുവും പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നു. പ്രായപൂർത്തിയായാൽ വിവാഹം നടത്താൻ രണ്ട് വീട്ടുകാരും ചേർന്ന് ആലോചിച്ച് തീരുമാനിച്ചതാണ്. എന്നാൽ പിന്നീട് പെൺകുട്ടിയുടെ ബന്ധുവായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇടപെട്ട് കേസ് നൽകുകയായിരുന്നു. ഇയാളാണ് കേസിന് പിന്നിൽ പ്രവർത്തിച്ചത്.
ബി.ജെ.പിയുടെ നവമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതെന്നും പിതാവ് മനോജ് ആരോപിച്ചു.
അതേസമയം, മനുവിന്‍റെ കുടുംബത്തിന്‍റെ ആരോപണം തള്ളി പെൺകുട്ടിയുടെ അച്ഛൻ രംഗത്ത് വന്നു. മനുവുമായി പെൺകുട്ടിയുടെ വിവാഹം നടത്താമെന്ന് ധാരണ ഉണ്ടായിരുന്നെന്ന് മനുവിന്‍റെ പിതാവ് പറഞ്ഞത് വസ്‌തുതകൾക്ക് നിരക്കുന്നതല്ലെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പെൺകുട്ടിയുടെ അറിവും സമ്മതത്തോടെയുമാണ് പൊലീസിൽ പരാതി നൽകിയത്. കേസിൽ െപാലീസുകാർ ആരും ഇടപെട്ടിട്ടില്ല. കേസിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ് മനുവിെൻറ കുടുംബം ഇപ്പോൾ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.