വിടപറഞ്ഞത് ആദിവാസികളുടെ പുരാരേഖാ ശേഖരം

കോഴിക്കോട് :എഴുത്തിന്റെ രംഗത്തെ ആദിവാസികളുടെ പുരാരേഖാ ശേഖരം യാത്രയായി. ഗോത്ര സംസ്കാരത്തിന്റെ ജീവാതവസ്ഥ അടയാളപ്പെടുത്തിയാണ് നരായൻ കടന്നപോയത്. എന്നുടെ ശബ്ദം കോട്ടുവോ വേറിട്ടെന്ന് അദ്ദേഹം നിരന്തരം രചകളിലൂടെ ചോദിച്ചുകൊണ്ടിരുന്നു.

ഇടുക്കിയിലെ മലയരയ സമൂഹത്തിൽനിന്ന ഉയർന്ന വന്ന സാഹിത്യകാരനാണ് നാരായൻ. മലയാളിത്തിലെ മുഖ്യധാര സാഹിത്യലോകത്തിനും എഴുത്തുകാർക്കും അതുവരെ പരിചിതമല്ലാത്ത ഗോത്രകഥകൾ അദ്ദേഹം മലയാളികളോട് പറഞ്ഞു. നിസഹായരായ മനുഷ്യരുടെ നിലവിളികളായിരുന്നു അതിൽ ഏറെയും. അതിൽ പാർശ്വൽക്കരിപ്പെട്ട ജനതയുടെ രക്തവും കണ്ണീരും കലർന്നിരുന്നു.

മേലാള സമൂഹത്തിന്റെ മർദമേറ്റ് നിശബ്ദരാക്കപ്പെട്ടവരിൽനിന്ന് ഒരാൾ സാഹത്യലോകത്തേക്ക് കടന്ന് വരുന്നത് അക്കാലത്ത് അസാധ്യമായിരുന്നു. ഇടുക്കിയിലെ മലയോരിമേഖലയിൽനിന്ന് എഴുത്തിന്റെ ലോകത്തേക്ക് നാരായൻ പുതുക്കെ പതുക്കെയാണ് പിച്ചവെച്ചത്..

ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് എഴുതിയ നോവലാണ് കൊച്ചരേത്തി.മലയാളിത്തിലെ പ്രസിദ്ധനായ പത്രാധിപർ കൊച്ചരേത്തിഏഴുവർഷം മേശക്കുള്ളിൽ അടച്ചുവെച്ചു. നാരായത്തിന്റെ സഞ്ചാരപഥങ്ങൾ പത്രാധിപർക്ക് തിരിച്ചറിയനായില്ല. ഒടുവിൽ പ്രസിദ്ധീകരിക്കാതെ മടക്കിക്കൊടുത്തു. ഭാഷയ്‌ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായി മാറിയ കൊച്ചരേത്തി 1998ലാണ്‌ പുസ്‌തകമായി ഇറങ്ങിയത്‌. കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടു.  

കാതറീൻ തങ്കമ്മയാണ് കൊച്ചരേത്തി Kocharethi: The Araya Woman എന്ന പേരിൽ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. പ്രസിദ്ധീകരിച്ചത് ഓക്സ് ഫഡ് യൂണിവേഴ് സിറ്റി പ്രസ്. ഈ കൃതി 2011-ൽ ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള വിവർത്തനങ്ങൾക്കുള്ള Economist Crossword Book Award നേടി. ഹിന്ദിയിലേക്കും, എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് 'കൊച്ചരേത്തി.'

സാഹിത്യത്തിലെ മുഖ്യധാരയിൽനിന് വേറിട്ട വഴിയലൂടെയാണ് നാരായൻ സഞ്ചരിച്ചത്. അതിനാൽ മുഖ്യധാരാ സാഹിത്യ ലോകത്തുനിന്ന ഏറെ മാറ്റി നിർത്തുപ്പെട്ടു. ആഖ്യാനശൈലിയുടെയും ഭാഷയിലും പ്രയോഗരീതിയിലും മറ്റുള്ള രചനകളിൽ നിന്നും വ്യത്യസ്തമായിരുന്നു കൊച്ചരേത്തി മുതലുള്ള നാരായന്റെ രചനകൾ.

പ്രകൃതിയോടും ,രോഗങ്ങളോടും ,കാട്ടുമൃഗങ്ങളോടും ഏറ്റുമുട്ടി ജീവിക്കുന്ന ആദിവാസികളായിരുന്നു അദ്ദേഹത്തിന്റെ രചകളിലെ കഥാപത്രങ്ങൾ. മേലാള ജീവിതവും അതിന് ഇരകളാക്കപ്പെടുന്ന ആദിവാസികളും അദ്ദേഹം അനുഭവിച്ചറിഞ്ഞ ഗോത്ര ജീവതമാണ്.

ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ കൊച്ചരേത്തി ഒരു കൊച്ചരേത്തിയുടെ മകനായ ഞാനെഴുതിയത് ആരെയും അനുകരിച്ചല്ല ഇത് എന്റെ സ്വന്തമാണ് ആദിവാസികളെക്കുറിച്ച് ഒരാദിവാസി എഴുതിയ കഥയാണിതെന്ന് അദ്ദേഹം തന്നെ കുറിച്ചു.

മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം. ലളിതവും എന്നാൽ ശക്തവുമാണ് ആവിഷ്കരണരീതി. ചെങ്ങാറും കുട്ടാളും, വന്നല,ഈ വഴിയിൽ ആളേറെയില്ല, ആരാണു തോൽക്കുന്നവർ എന്നീ നോവലുകളും നിസഹായന്റെ നിലവിളി, പെലമറുത എന്നീ കഥാ സമാഹാരങ്ങളും മലയാള സാഹിത്യത്തിന് എന്നും മുതൽക്കാട്ടാവും. 

Tags:    
News Summary - Farewell to the collection of tribal records

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.