തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും നൽക ാനും കാര്‍ഷികരംഗത്തേക്ക് യുവതലമുറയെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന 2018ലെ കേരള കര് ഷകക്ഷേമനിധി ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ് സെലക്ട് കമ്മിറ്റി റിപ്പോര്‍ട്ടും റിപ്പോര്ട്ടിന്പ്രകാരമുള്ള ബില്ലും നിയമസഭയില്‍ വെച്ചത്. അഞ്ചു സെൻറ് മുതല്‍ 15 ഏക്കര്‍ വരെ വിസ്തീര്‍ണമുള്ള സ്ഥലത്ത് കൃഷിചെയ്യുന്നവരെയാണ് ഇൗ ബിൽ പ്രകാരം കര്‍ഷകരായി കണക്കാക്കുക.
തോട്ടവിളകളായ റബര്‍, കാപ്പി, തേയില, ഏലം എന്നിവയുടെ കാര്യത്തിൽ ഏഴര ഏക്കര്‍ വരെ കൈവശം വെച്ചിരിക്കുന്നവരെ കര്‍ഷകരുടെ പട്ടികയില്‍പെടുത്തും. കുഞ്ഞത് മൂന്നുവര്‍ഷമെങ്കിലും കൃഷി പ്രധാന ഉപജീവനമാര്‍ഗമായിരിക്കുകയും വേണം. കര്ഷകക്ഷേമനിധിയില് അംഗമായി ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും അംശാദായം അടക്കുകയും 60 വയസ്സ് പൂര്‍ത്തിയാകുകയും ചെയ്ത കര്‍ഷകര്‍ക്ക് പെൻഷൻ അനുവദിക്കും. അടച്ച അംശാദായത്തിെൻറയും അംഗമായ വര്ഷത്തിെൻറയും അടിസ്ഥാനത്തിലായിരിക്കും പെന്ഷന് തുക നിശ്ചയിക്കുക. മറ്റ് ഏതെങ്കിലും ക്ഷേമനിധിയില്‍ അംഗമായി പെന്ഷന് ലഭിക്കുന്നവര്‍ക്ക് ഈ പെന്ഷന് അര്‍ഹത ഉണ്ടാവില്ല.
ക്ഷേമനിധിയില്‍ അംഗമാകാവുന്ന കുറഞ്ഞ പ്രായം 18 വയസ്സാണ്. കൃഷി ഓഫിസുകള്‍ മുഖാന്തരമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വ്യവസ്ഥകൾ പാലിച്ചിട്ടുണ്ടെന്ന് കൃഷി ഓഫിസര്‍ക്ക് ബോധ്യമായാല്‍ അപേക്ഷകനെ അംഗമായി രജിസ്റ്റര്‍ ചെയ്ത് അംഗത്വസര്ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡും പാസ് ബുക്കും നൽകണം. അംഗങ്ങളുടെ രജിസ്റ്റര്‍ കൃഷി ഓഫിസില്‍ സൂക്ഷിക്കണം. അംഗങ്ങൾ നൽകുന്ന അംശാദായത്തിന് തുല്യമായ തുക സര്‍ക്കാറും നൽകണമെന്നും ബില്ല് നിർേദശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.