എട്ടുവയസ്സുകാരിക്ക് ബിയർ നൽകിയ പിതാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്: കാസർകോട് എട്ടുവയസ്സുള്ള മകൾക്ക് ബിയർ നൽകിയ പിതാവ് അറസ്റ്റിലായി. കാഞ്ഞങ്ങാട് സ്വദേശിയായ 45-കാരനെയാണ് ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

വീട്ടിൽവെച്ചാണ് മകൾക്ക് ഇയാൾ ബിയർ നൽകിയത്. കുട്ടിക്ക് ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവുമുണ്ടായതോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇന്ത്യൻ ശിക്ഷാ നിയമം 328, ബാലനീതിനിയമം 75, 77 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

Tags:    
News Summary - Father arrested for giving beer to eight-year-old daughter in Kanhangad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.