കണ്ണൂരിൽ പത്താം ക്ലാസുകാരിയായ മകളെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ

കണ്ണൂർ: കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകളെ പീഡിപ്പിച്ച പിതാവ് കസ്റ്റഡിയിൽ. വിദേശത്തായിരുന്ന പ്രതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

വയറുവേദനയെ തുടർന്ന് ചികിത്സ തേടിയപ്പോഴാണ് വിദ്യാർഥി ഗർഭിണിയാണെന്ന് മനസ്സിലാവുന്നത്. തുടർന്നാണ് പിതാവാണ് തന്നെ പീഡനത്തിനിരയാക്കിയതെന്ന് മൊഴി നൽകിയത്.

വിദേശത്തേക്ക് കടന്ന പ്രതിയെ കൂത്തുപറമ്പ് എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘം തന്ത്രപൂർവം നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.

Tags:    
News Summary - father rape daughter in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.