കോഴിക്കോട്: വയനാട് ലോക്സഭ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മത്സരിക്കരുതെന്ന സി.പി.ഐ ആവശ്യത്തെ പരിഹസിച്ച് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്‍റ് ഫാത്തിമ തഹ്ലിയ. റോസിക്ക് റോസിയുടെ വീട്ടിൽ നിൽക്കാൻ ഇഷ്ടമില്ലെങ്കി റോസി വേറെ എങ്ങോട്ടെങ്കിലും പൊക്കോളൂ എന്ന് തഹ്ലിയ ഫേസ്ബുക്കിൽ കുറിച്ചു. ആനി രാജ കുറച്ചൂടെ മാന്യമായ പരിഗണന അർഹിക്കുന്നുണ്ടെന്നും ഫാത്തിമ തഹ്ലിയ ചൂണ്ടിക്കാട്ടി.
''സി.പി.ഐ ദേശീയ നേതാവ് ആനി രാജ സ്ഥാനാർഥിയായ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന്. അതായത്, റോസിക്ക് റോസിയുടെ വീട്ടിൽ നിൽക്കാൻ ഇഷ്ടമില്ലെങ്കി റോസി വേറെ എങ്ങോട്ടെങ്കിലും പൊക്കോളൂ എന്ന്. ആനി രാജ കുറച്ചൂടെ മാന്യമായ പരിഗണന അർഹിക്കുന്നുണ്ട്!''
വയനാട് ലോക്സഭ സീറ്റിൽ രാഹുൽ ഗാന്ധി വീണ്ടും മത്സരിക്കുന്നതിനെതിരെ രൂക്ഷ വിമർശനമാണ് സി.പി.ഐ നേതാക്കൾ നടത്തുന്നത്. രാഹുൽ മത്സരിക്കരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സി.പി.ഐ സ്ഥാനാർഥിക്കെതിരെ വൻ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. എന്നാൽ, ഇത്തവണ ദേശീയ നേതാവ് ആനി രാജയെയാണ് സി.പി.ഐ സ്ഥാനാർഥിയാക്കിയത്. മണ്ഡലത്തിൽ ആനി രാജ പ്രചാരണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.