തലശ്ശേരി: തലാസീമിയ എന്ന അപൂർവരോഗം ബാധിച്ച ചിറക്കര സീതി സാഹിബ് റോഡിലെ സജിനാസിൽ എം.കെ. സജിനയുടെ മകൾ ഫാത്തിമത്തു സൻഹ കാരുണ്യമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നു. ബംഗളൂരു നാരായണ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ സൻഹക്ക് ഉടൻ മജ്ജ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.
ശസ്ത്രക്രിയക്ക് മാത്രം ഭീമമായ സംഖ്യ വേണം. 80 ലക്ഷത്തോളം രൂപ ചെലവുവരുമെന്നാണ് ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചത്. 19കാരിയായ സൻഹയുടേത് നിർധന കുടുംബമാണ്. ഇതുവരെ ചികിത്സ നടത്താൻ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാണ് സഹായിച്ചത്. ഇത്രയും പണം കണ്ടെത്താൻ നിർധന കുടുംബത്തിന് സാധ്യമല്ല.
ഇതിനായി നിയമസഭ സ്പീക്കർ എ.എൻ. ഷംസീർ, കെ. മുരളീധരൻ എം.പി എന്നിവർ മുഖ്യരക്ഷാധികാരികളായി 22 അംഗ ചികിത്സ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മാതാവ് സജിനയുടെ പേരിൽ പുതുതായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ഫാത്തിമത്തു സൻഹയെ സഹായിക്കാൻ സുമനസ്സുകൾ രംഗത്തുവരണമെന്ന് കമ്മിറ്റി ഭാരവാഹികളായ ഷബാന ഷാനവാസ്, കെ.പി. അൻസാരി, റഷീദ് കരിയാടൻ, അമർഷാൻ, നൗഷാദ് പുതിയതെരു, യൂസുഫ് കണ്ടോത്ത് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അക്കൗണ്ട് നമ്പർ: 922010042997612.
ആക്സിസ് ബാങ്ക് - തലശ്ശേരി, ഐ.എഫ്.എസ്.സി കോഡ്: UTIB0000892, ജോയന്റ് ഹോൾഡർ: സജിന എം.കെ, മുഹമ്മദ് സാലിഹ്., ഗൂഗ്ൾപേ നമ്പർ: 8075269294.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.