ആലപ്പുഴ: സോളാർ കേസുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജനെ കണ്ടുവെന്നത് പുതിയ വെളിപ്പെടുത്തലല്ലെന്ന് പരാതിക്കാരിയുടെ മുൻ അഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ. ഫെനിയെ തനിക്ക് പരിചയമില്ലെന്നും പിന്നിൽ മറ്റാരോ ഉണ്ടെന്നും പ്രതികരിച്ച ഇ.പി. ജയരാജന് മറുപടി നൽകി മാവേലിക്കരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലത്തെ െഗസ്റ്റ് ഹൗസിലാണ് ഇ.പി. ജയരാജനെ കണ്ടത്. നങ്ങ്യാർകുളങ്ങരയിൽ നിന്നാണ് ഇ.പിയുടെ കാറിൽ കയറിയത്. പിന്നീട് ഫോണിലും പലതവണ ബന്ധപ്പെട്ടിരുന്നു. പരാതിക്കാരി തന്നെ ഇ.പി. ജയരാജനെ കണ്ടെന്ന് പറഞ്ഞിട്ടുണ്ട്. നേരത്തേ ഇതിന്‍റെ വിഡിയോക്ലിപ് പല മാധ്യമങ്ങളിലും വന്നിട്ടുണ്ട്.
പ്രദീപ്കുമാർ എന്നയാളാണ് ആദ്യം ഫോണിൽ ബന്ധപ്പെട്ടത്. വെള്ള നിറത്തിലെ കാറിലാണ് സഞ്ചരിച്ചത് എന്നാണ് ഓർമ. കൊല്ലത്തെ െഗസ്റ്റ് ഹൗസിലെ മുകളിലത്തെ നിലയിലായിരുന്നു കൂടിക്കാഴ്ച. സോളാർ വിഷയം എങ്ങനെയും കത്തിച്ചുനിർത്തി ഉമ്മൻ ചാണ്ടി സർക്കാറിനെ താഴെയിറക്കണമെന്നായിരുന്നു ആവശ്യം.
തെളിവുണ്ടെങ്കിൽ അത് തരണമെന്നും അതിനായി ഫെനിക്ക് വേണ്ടത് ചെയ്യാമെന്നും ജയരാജൻ പറഞ്ഞു. പരാതിക്കാരിയോട് ചോദിച്ചിട്ടേ തെളിവ് നൽകാൻ പറ്റൂവെന്ന് പറഞ്ഞതായും ഫെനി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.