മൂവാറ്റുപുഴ: സ്വകാര്യ ആശുപത്രിയിൽ ഗർഭസ്ഥശിശുവിന്റെ മരണത്തെച്ചൊല്ലി സംഘർഷം. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും യുവതിയുടെ ബന്ധുക്കൾ മർദിച്ചു. ആശുപത്രി അധികൃതരുടെ പരാതിയില്‍ 15 പേർക്കെതിരെ മൂവാറ്റുപുഴ പൊലീസ് കേസ് എടുത്തു.
വെള്ളിയാഴ്ച വൈകീട്ട് പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിലാണ് സംഭവം. പേഴയ്ക്കാപ്പിള്ളി സ്വദേശിനിയും പൂർണ ഗർഭിണിയുമായ യുവതിയെ ഫ്ലൂയിഡ് കുറവായതിനാൽ ആശുപത്രിയിൽ കിടത്തിച്ചികിത്സക്ക് നേരത്തേ നിർദേശിച്ചിരുന്നതാണെന്നും എന്നാൽ യുവതിയും ഭർത്താവും ഇതിന് തയാറായില്ലെന്നും ചികിത്സിച്ച ഡോ. സ്മിത മധു പറഞ്ഞു. യുവതിയോട് മൂന്നുദിവസം മുമ്പ് ഇക്കാര്യം ആവശ്യപ്പെട്ടപ്പോഴും ഇവർ അവഗണിച്ചുവെന്നും ഡോക്ടർ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ആശുപത്രിയിൽ എത്തിയ യുവതിയെ സ്കാൻ ചെയ്തപ്പോഴാണ് ശിശു മരിച്ചതറിഞ്ഞത്. എന്നാല്‍, ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഗര്‍ഭസ്ഥ ശിശു മരിക്കാനിടയാക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. 28ന് ആശുപത്രിയില്‍ അഡ്മിറ്റാകാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്. കുട്ടിയുടെ ചലനം നിലച്ചതോടെയാണ് നേരത്തേ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ഉച്ചക്ക് രണ്ടിന് എത്തിയിട്ടും വൈകീട്ടോടെയാണ് ഡോക്ടര്‍ എത്തി പരിശോധിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. ആശുപത്രി സി.ഇ.ഒ സാബു ജോർജ്, ഡോ. പി. ധർമരാജ് എന്നിവരുൾപ്പെടെ അഞ്ച് ജീവനക്കാർക്കാണ് പരിക്കേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.