തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കണക്കുകളിൽ ആശങ്ക കനക്കുന്നു. കഴിഞ്ഞ ദിവസം 13,000 പേരാണ് വൈറൽ പനി ബാധിച്ച് വിവിധ ജില്ലകളിൽ ചികിത്സ തേടിയത്. ഇതിൽ 180 പേർക്ക് കിടത്തി ചികിത്സ വേണ്ടിവന്നു. ഇതോടെ സംസ്ഥാനത്താകെ ജൂണിൽ പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 1,61,346 ആയി. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണമാണിത്. ഇത്രത്തോളമോ ഇതിലധികമോ രോഗികൾ പ്രതിദിനം ചെറുകിട സ്വകാര്യ ക്ലിനിക്കുകൾ മുതൽ സ്വകാര്യ മെഡിക്കൽ കോളജുകളിൽവരെ ചികിത്സ തേടുന്നുണ്ട്.
ഡെങ്കിപ്പനിയുടെ കാര്യത്തിലും ആശങ്ക കനക്കുകയാണ്. 218 പേരാണ് കഴിഞ്ഞ ദിവസം രോഗബാധ സംശയവുമായി വിവിധ ആശുപത്രികളിൽ എത്തിയത്. ഇതിൽ 110 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം ഡെങ്കിപ്പനി സ്ഥിരീകരിച്ചവർ 1008 ആയി. എട്ട് പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.