പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നു; പനിച്ചൂടിൽ കേരളം വീണ്ടും തിളക്കുന്നു

തിരുവനന്തപുരം: ​പ്രതിരോധപ്രവർത്തനങ്ങൾ ഏശുന്നില്ലെന്ന സൂചന നൽകി സംസ്ഥാനം പനിച്ചൂടിൽ തിളക്കുന്നു. ആശുപത്രികൾ  നിന്നുതിരിയാൻ ഇടമില്ലാത്തവിധം പനിബാധിതരെകൊണ്ട്​  നിറയുകയാണ്​. ഒമ്പതു​ മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ രണ്ടുപേർകൂടി മരിച്ചതോടെ മരണനിരക്കും വർധിക്കുകയാണ്​. മെഡിക്കൽകോളജ്​ ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി  പകർച്ചപ്പനിക്ക്​ ചികിത്സ തേടി എത്തിയവരുടെ എണ്ണം 18,638 ആണ്.  ഇതിൽ 163 പേർക്ക് ഡെങ്കിപ്പനി  സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക്  ഡെങ്കിപ്പനി സ്​ഥിരീകരിച്ചതും തിരുവനന്തപുരം ജില്ലയിലാണ്^85.775 പേർ.  വിവിധ ആശുപത്രികളിലായി ഡെങ്കിയാണെന്ന സംശയത്തിൽ  നിരവധി​പേർ ചികിത്സയിലാണ്. മൂന്നുപേർക്ക് ചികുൻഗുനിയയും ഒരാൾക്ക്  ടൈഫോയ്ഡും നാലുപേർക്ക് എച്ച് 1എൻ1ഉം സ്ഥിരീകരിച്ചു.  അഞ്ചുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഒന്നും  വയനാട്ടിൽ നാലു പേർക്കുമാണ് എലിപ്പനി ബാധിച്ചത്. മലപ്പുറത്ത്  ഒരാൾക്കും കാസർകോട്ട്​ മൂന്നുപേർക്കും ഉൾപ്പെടെ നാലുപേർക്ക്  മലേറിയയും ബാധിച്ചു.  81 പേർക്ക് ചിക്കൻപോക്സും പിടിപ്പെട്ടിട്ടുണ്ട്.  ഇൗ മാസം ഇതുവരെ 1.38 ലക്ഷത്തിലധികം പേർക്ക്​ പകർച്ചപ്പനി  ബാധിച്ചു. 

ഒഴിവുകൾ നികത്തിയില്ലെങ്കിൽ ആരോഗ്യസംവിധാനം തകരും -കെ.ജി.എം.ഒ.എ
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരും ഡോക്​ടർമാരും വകുപ്പ്​ മേധാവികളുമടക്കം  പനിപിടിച്ച്​ കിടപ്പിലായിട്ടും സർക്കാറി​​​​െൻറ അടിയന്തര ഇടപെടൽ ഉണ്ടാകുന്നില്ലെന്ന്​ കേരള ഗവൺമ​​​െൻറ്​ മെഡിക്കൽ ഒാഫിസേഴ്​സ്​  അസോസിയേഷൻ (കെ.ജി.എം.ഒ.എ) . ഇൗയൊരു  സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന്​ ഡോക്​ ടർമാരടക്കം ജീവനക്കാരെ നിയമിക്കണം. രോഗികളുടെ എണ്ണത്തിനനുസരിച്ച്​ ഒഴിവുകൾ നികത്താത്തത്​ പ്രതിസന്ധിയാണ്​. പ്രതിരോധ  പ്രവർത്തനങ്ങൾക്ക്​ മുൻതൂക്കം നൽകേണ്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ  ബോർഡ്​ മാറ്റി ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റിയതും രോഗം പടരുന്നതി​​​​െൻറ  ആക്കംകൂട്ടി. പനി പടർന്നുപിടിക്കു​േമ്പാൾ മുൻകാലങ്ങളിൽ ചെയ്​തുവരാറുള്ള പോലെ അധിക ജീവനക്കാരെ താൽക്കാലികാടിസ്​ ഥാനത്തിൽ നിയമിക്കാനുള്ള നടപടികളും സ്വീകരിച്ചില്ല. ഡോക്​ടർമാർ  അടക്കം കൂടുതൽ ജീവനക്കാരെ നിയമിക്കാത്ത പക്ഷം  ആരോഗ്യസംവിധാനം വലിയ തകർച്ചയിലേക്ക്​ നീങ്ങുമെന്നും  കെ.ജി.എം.ഒ.എ മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - Fever grips Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.