പ്രതിരോധ പ്രവർത്തനങ്ങൾ പാളുന്നു; പനിച്ചൂടിൽ കേരളം വീണ്ടും തിളക്കുന്നു
text_fieldsതിരുവനന്തപുരം: പ്രതിരോധപ്രവർത്തനങ്ങൾ ഏശുന്നില്ലെന്ന സൂചന നൽകി സംസ്ഥാനം പനിച്ചൂടിൽ തിളക്കുന്നു. ആശുപത്രികൾ നിന്നുതിരിയാൻ ഇടമില്ലാത്തവിധം പനിബാധിതരെകൊണ്ട് നിറയുകയാണ്. ഒമ്പതു മാസം പ്രായമുള്ള കുട്ടി ഉൾപ്പെടെ രണ്ടുപേർകൂടി മരിച്ചതോടെ മരണനിരക്കും വർധിക്കുകയാണ്. മെഡിക്കൽകോളജ് ഉൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിലായി പകർച്ചപ്പനിക്ക് ചികിത്സ തേടി എത്തിയവരുടെ എണ്ണം 18,638 ആണ്. ഇതിൽ 163 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതും തിരുവനന്തപുരം ജില്ലയിലാണ്^85.775 പേർ. വിവിധ ആശുപത്രികളിലായി ഡെങ്കിയാണെന്ന സംശയത്തിൽ നിരവധിപേർ ചികിത്സയിലാണ്. മൂന്നുപേർക്ക് ചികുൻഗുനിയയും ഒരാൾക്ക് ടൈഫോയ്ഡും നാലുപേർക്ക് എച്ച് 1എൻ1ഉം സ്ഥിരീകരിച്ചു. അഞ്ചുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഒന്നും വയനാട്ടിൽ നാലു പേർക്കുമാണ് എലിപ്പനി ബാധിച്ചത്. മലപ്പുറത്ത് ഒരാൾക്കും കാസർകോട്ട് മൂന്നുപേർക്കും ഉൾപ്പെടെ നാലുപേർക്ക് മലേറിയയും ബാധിച്ചു. 81 പേർക്ക് ചിക്കൻപോക്സും പിടിപ്പെട്ടിട്ടുണ്ട്. ഇൗ മാസം ഇതുവരെ 1.38 ലക്ഷത്തിലധികം പേർക്ക് പകർച്ചപ്പനി ബാധിച്ചു.
ഒഴിവുകൾ നികത്തിയില്ലെങ്കിൽ ആരോഗ്യസംവിധാനം തകരും -കെ.ജി.എം.ഒ.എ
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും വകുപ്പ് മേധാവികളുമടക്കം പനിപിടിച്ച് കിടപ്പിലായിട്ടും സർക്കാറിെൻറ അടിയന്തര ഇടപെടൽ ഉണ്ടാകുന്നില്ലെന്ന് കേരള ഗവൺമെൻറ് മെഡിക്കൽ ഒാഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) . ഇൗയൊരു സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക് ടർമാരടക്കം ജീവനക്കാരെ നിയമിക്കണം. രോഗികളുടെ എണ്ണത്തിനനുസരിച്ച് ഒഴിവുകൾ നികത്താത്തത് പ്രതിസന്ധിയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകേണ്ട പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ബോർഡ് മാറ്റി ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റിയതും രോഗം പടരുന്നതിെൻറ ആക്കംകൂട്ടി. പനി പടർന്നുപിടിക്കുേമ്പാൾ മുൻകാലങ്ങളിൽ ചെയ്തുവരാറുള്ള പോലെ അധിക ജീവനക്കാരെ താൽക്കാലികാടിസ് ഥാനത്തിൽ നിയമിക്കാനുള്ള നടപടികളും സ്വീകരിച്ചില്ല. ഡോക്ടർമാർ അടക്കം കൂടുതൽ ജീവനക്കാരെ നിയമിക്കാത്ത പക്ഷം ആരോഗ്യസംവിധാനം വലിയ തകർച്ചയിലേക്ക് നീങ്ങുമെന്നും കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.