2021ല്‍ കേരളം ബി.ജെ.പി ഭരിക്കുമെന്ന് അമിത്ഷാ പറഞ്ഞിരുന്നതായും അത് നടക്കില്ലെന്ന് അന്ന് തന്നെ അദ്ദേഹത്തോട് പറഞ്ഞിരുന്നതായും നടൻ ദേവന്‍. അത് കേട്ട അദ്ദേഹത്തിന് ഷോക്കായെന്നും ദേവൻ പറയുന്നു. കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടെൻറ പ്രതികരണം. ബി.ജെ.പിയില്‍ ചേര്‍ന്നത് വളരെ വ്യക്തമായ ധാരണയോടെയാണെന്ന് ദേവൻ പറയുന്നു. രണ്ട് തവണ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഒരു തവണ ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിനെയും നേരിട്ട് കണ്ട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.
കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാകണമെങ്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന കാര്യം ധരിപ്പിച്ചിരുന്നു. എനിക്ക് ചില സ്വപ്‌നങ്ങളുണ്ട്. അത് ബി.ജെ.പിയില്‍ നിന്ന് സാധിക്കുമെന്ന് ഉറപ്പുണ്ട്. എന്നാല്‍, ശക്തമായ ഒരു പദവി വേണമെന്നും ദേവൻ പറഞ്ഞു. ബി.ജെ.പിയില്‍ ഒരു സിനിമാ നടന്‍ മാത്രമാണിപ്പോൾ. ഈ അവസ്ഥ മാറണം. ബിജെപിയിലേക്ക് വെറുതെ എടുത്ത് ചാടി ചേര്‍ന്നതല്ല. കേരളത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാന്‍ കേരള പീപ്പിള്‍സ് പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് ബോധ്യമായ സാഹചര്യത്തിലാണ് ബി.ജെ.പിയില്‍ ചേരാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ വിഷയങ്ങളില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസുമില്ല, ബി.ജെ.പിയുമില്ലെന്നും ദേവന്‍ കുറ്റപ്പെടുത്തി.
2016ല്‍ കുമ്മനം രാജശേഖരന്‍ മുന്‍കൈയ്യെടുത്താണ് തിരുവനന്തപുരത്ത് െവച്ച് അമിത് ഷായെ കണ്ടത്. 17 വര്‍ഷം സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തിയാണ് ഞാന്‍. മലയാളിയുടെ മനസ് എനിക്കറിയാം. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ബി.ജെ.പിയും ആര്‍.എസ്.എസും അപകടകാരികളാണെന്ന ഭയമുണ്ട്. ഹിന്ദുക്കളില്‍ പോലും ഭയമുണ്ട്. അത് മാറ്റിയെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും ദേവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.