തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ പശുത്തൊഴുത്തിന് 42 ലക്ഷം ചെലവഴിച്ചിട്ടില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ലിഫ് ഹൗസിലെ ചുറ്റുമതിൽ നിർമാണം ഉൾപ്പെടെ ആകെ അറ്റകുറ്റപ്പണികൾക്കാണ് 42 ലക്ഷം ചെലവായത്. സുരക്ഷ വർധിപ്പിക്കേണ്ട ഇടമായതിനാലാണ് അവിടെ ചുറ്റുമതിൽ കെട്ടിയത്.
നികുതി വരുമാനം വർധിച്ചില്ലെന്ന പ്രതിപക്ഷ പരാമർശം ശരിയല്ല. 11,000 കോടിരൂപ നികുതി ഇനത്തിൽ വരുമാനമായി വർധിച്ചു. ജി.എസ്.ടി പിരിവ് 25 ശതമാനം വർധിച്ചു. വാറ്റ് 20 ശതമാനം വർധിച്ചു. ധനക്കമ്മിയും ആകെ കടവും കുറഞ്ഞു. നികുതി പിരിവ് ഇനിയും വർധിക്കേണ്ടതുണ്ട്. സ്വർണമേഖലയിൽ നിന്ന് പ്രതീക്ഷിച്ച നികുതി വന്നിട്ടില്ല, ഇനിയും വരുമാനം വരാനുണ്ട്.
ഐ.ജി.എസ്.ടി കലക്ഷൻ കൃത്യമായി നമുക്കു ലഭിക്കുന്നില്ല. അതിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുന്നു. ജി.എസ്.ടിെയക്കാള് പഴയ നികുതി സമ്പ്രദായമായ വാറ്റായിരുന്നു സംസ്ഥാനത്തിന് നല്ലത്. ജി.എസ്.ടി സമ്പ്രദായം വന്നപ്പോൾ തന്നെ ഇടതുപാർട്ടികൾ അതിനെ എതിർത്തിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.