തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൂറ് കോടി രൂപയുടെ അടിയന്തര സഹായം തേടി സർക്കാറിനെ സമീപിച്ചു.
കോവിഡ് മൂലം ക്ഷേത്രങ്ങൾ അടച്ചിട്ടതും ശബരിമലയിലെ വരുമാനം കുത്തനെ കുറഞ്ഞതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
േബാർഡിെൻറ നെട്ടല്ലായ ശബരിമല വരുമാനത്തിലെ വൻ ഇടിവാണ് തിരിച്ചടിയായത്. 1250 ക്ഷേത്രങ്ങളിലെ അയ്യായിരത്തോളം ജീവനക്കാർക്ക് ശമ്പളം നൽകാൻപോലും കഴിയാത്ത സ്ഥിതിയാണ്.
നാലായിരത്തോളം പേരുടെ പെൻഷൻ പുറമെ. ഏതാനും വർഷമായി വരുമാനത്തിൽ വൻ കുറവുണ്ട്. സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സംഘർഷാന്തരീക്ഷത്തിൽ വരുമാനം 150 കോടിയോളം ഇടിഞ്ഞു. അടുത്ത സീസണിൽ വർധന ഉണ്ടായെങ്കിലും കോവിഡ് തിരിച്ചടിയായി.
ശബരിമലയിൽനിന്ന് 21 കോടി വരുമാനം ലഭിച്ചപ്പോൾ 70 കോടിയോളം രൂപ അവിടെ ചെലവും വന്നു. ശബരിമലപോലുള്ള പ്രധാന ക്ഷേത്രങ്ങളിലെ വരുമാനം ഉപയോഗിച്ചാണ് നിത്യപൂജ നടത്താൻപോലും വരുമാനമില്ലാത്ത ക്ഷേത്രങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. അടിയന്തര സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമെന്ന് ബോർഡ് വൃത്തങ്ങൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.